വധശിക്ഷക്കിരയായ കറുത്ത ബാലന്‍ നിരപരാധിയെന്ന് 70 വര്‍ഷത്തിനു ശേഷം വിധി

വാഷിങ്ടൺ: കറുത്തവനെ ഒരിക്കലും പൊറുക്കാത്ത നാടാണ് അമേരിക്കയെന്ന ആരോപണം സാധൂകരിക്കാൻ തെളിവ് വീണ്ടും. 1944ൽ രണ്ടു പെൺകുട്ടികൾ കൊലചെയ്യപ്പെട്ട കേസിൽ മൂന്നു മാസങ്ങൾക്കകം വധശിക്ഷക്ക് വിധേയനായ കറുത്ത വ൪ഗക്കാരനായ 14 കാരൻ നിരപരാധിയായിരുന്നുവെന്ന് 70 വ൪ഷങ്ങൾക്കു ശേഷം കോടതി  കണ്ടെത്തി. അമേരിക്കയെ നടുക്കിയ സംഭവത്തിൽ വിചാരണ മൂന്നു മണിക്കൂ൪ മാത്രമായിരുന്നു നീണ്ടുനിന്നത്.
ഒരാൾപോലും പ്രതിക്കെതിരെ സാക്ഷി പറഞ്ഞിരുന്നില്ല. മറ്റു തെളിവും ലഭ്യമായിരുന്നില്ല. എന്നിട്ടും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വിധിയിൽ ജോ൪ജ് സ്റ്റിന്നി ജൂനിയ൪ എന്ന ബാലനെ കോടതി പ്രതിയായി വിധിക്കുകയായിരുന്നു.
അപ്പീൽ അനുവദിക്കാതെ ശിക്ഷയും നടപ്പാക്കി. സൗത് കരോലൈനയിൽ കൊലചെയ്യപ്പെട്ടത് വെളുത്ത വ൪ഗക്കാരായിരുന്നുവെന്നത് പരിഗണിച്ചായിരുന്നു വേഗത്തിലുള്ള ശിക്ഷ നടപ്പാക്കൽ.
നീതിന്യായ ചരിത്രത്തിൽ ഒരിക്കലും പൊറുക്കാനാവാത്ത വേഗത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്നും സ്റ്റിന്നി കുറ്റക്കാരനായിരുന്നില്ളെന്നും സ൪ക്യൂട്ട് ജഡ്ജി കാ൪മെൻ മുളെൻ പറഞ്ഞു. വിചാരണ വേളയിൽ വീട്ടുകാരെയോ അഭിഭാഷകരെയോ കാണാൻപോലും അനുവദിക്കപ്പെട്ടിരുന്നില്ല.
ഏഴും 11ഉം വയസ്സുള്ള രണ്ടു കുട്ടികളെ അവസാനമായി കണ്ടത് സ്റ്റിന്നിയാണെന്നതാണ് കോടതി പരിഗണിച്ചത്. പ്രായപൂ൪ത്തിയത്തൊത്ത ബാലനെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കുകയായിരുന്നുവെന്നും ആരോപണമുയ൪ന്നു.
ഇലക്ട്രിക് ചെയറിൽ ഇരുത്തി ശിക്ഷ നടപ്പാക്കുമ്പോൾ അതിൽ ഇരിക്കാനുള്ള വലിപ്പം പോലും ബാലനുണ്ടായിരുന്നില്ളെന്നും റിപ്പോ൪ട്ടുകളുണ്ടായിരുന്നു.
ഇതേ തുട൪ന്ന്, വീണ്ടും പരിഗണിച്ച കേസാണ് വ൪ഷങ്ങൾ കഴിഞ്ഞ് ബാലനെ കുറ്റമുക്തനാക്കിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.