പത്മതീര്‍ഥം നവീകരണം: വറ്റിക്കല്‍ അവസാനഘട്ടത്തിലേക്ക്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ഥക്കുളം നവീകരണത്തിന്‍െറ പ്രധാന ജോലിയായ ജലം വറ്റിക്കല്‍ അവസാന ഘട്ടത്തില്‍. കുളത്തിന്‍െറ വശങ്ങളിലെ അടിത്തട്ട് തെളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മധ്യ ഭാഗത്തെ ജലമാണ് ഇനി വറ്റിക്കാനുള്ളത്. ചൊവ്വാഴ്ചയോടെ ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ജലം വറ്റിയതോടെ വന്‍ മത്സ്യശേഖരമാണ് കണ്ടത്തെിയത്. ഇവയെ സുരക്ഷിതമായി സംരക്ഷിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പിടികൂടിയവയെ നെയ്യാര്‍ഡാമിലെ അക്വാറിയത്തിലേക്കും ശ്രീവരാഹം കുളത്തിലേക്കും മാറ്റി. തിങ്കളാഴ്ച മാത്രം അഞ്ച് ലോഡ് മത്സ്യങ്ങളെയാണ് രണ്ടിടത്തായി മാറ്റിയത്. വെള്ളായണി കായലിലേക്ക് മാറ്റാനും ശ്രമം നടത്തിയിരുന്നു. അഞ്ചു മുതല്‍ ആറ് കിലോവരെ ഭാരമുള്ള വ്യത്യസ്ത ഇനത്തിലുള്ളതാണ് മത്സ്യങ്ങള്‍. കട്ല, ഷാര്‍പ്പ്, ചൈനീസ് ഇനമായ സൈപ്രസിന്‍, അല്‍ബിനോ തുടങ്ങിയ മീനുകള്‍ കൂട്ടത്തിലുണ്ടായിരുന്നു. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകണ്ഠന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘമത്തെിയാണ് മത്സ്യങ്ങളെ മാറ്റിയത്.ചെറിയ ധാരാളം മത്സ്യങ്ങള്‍ അവശേഷിക്കുന്ന ഭാഗത്തുണ്ടാകാനാണ് സാധ്യത. ഇനി ലഭിക്കുന്നവയെ നഗരത്തിലെ ക്ഷേത്രക്കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ സംരക്ഷിക്കാനാണ് പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.