ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ജര്‍മനിക്ക് കിരീടം

ഭുവനേശ്വ൪: പാകിസ്താനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ ജ൪മനി ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്രിസ്റ്റഫ൪ വെസ്ലിയും (18ാം മിനിറ്റ്)  ഫ്ളേറിയൻ ഫുഷസുമാണ് (57ാം മിനിറ്റ്) ഗോൾ സ്കോറ൪മാ൪. ഇന്ത്യക്കെതിരായ സെമി ജയത്തിൽ അതിരുവിട്ട് ആഹ്ളാദം പ്രകടിപ്പിച്ചതിന് രണ്ട് താരങ്ങൾക്ക് സസ്പെൻഷൻ ലഭിച്ചത് പാകിസ്താൻെറ പ്രകടനത്തെ ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.