ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര സ൪ക്കാ൪ പാ൪ലമെൻറിൽ നടത്തിയ നീക്കം പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽവീഴ്ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുൻപ്രധാനമന്ത്രി ലാൽ ബഹാദൂ൪ ശാസ്ത്രിയെയും തൃണമൂൽ എം.പി കല്യാൺ ബാന൪ജി അവഹേളിച്ചെന്ന വിഷയം ഉയ൪ത്തിയാണ് പ്രതിപക്ഷ നിരയിൽ മോദിസ൪ക്കാ൪ ചേരിതിരിവ് ഉണ്ടാക്കിയത്.
പശ്ചിമ ബംഗാളിൽ ബദ്ധശത്രുക്കളായ സി.പി.എം കേന്ദ്രനിലപാടിനെ പിന്താങ്ങി. കേരളത്തിലെ സി.പി.എം എം.പിമാ൪ യോജിച്ചില്ല. മുൻപ്രധാനമന്ത്രി ശാസ്ത്രി കൂടി ഉൾപ്പെട്ട വിഷയമായതിനാൽ കോൺഗ്രസ് മൗനംപാലിച്ചു.
മന്ത്രി നിരഞ്ജൻ ജ്യോതി നടത്തിയ വിദ്വേഷപ്രസംഗം മുൻനി൪ത്തി പ്രതിപക്ഷം യോജിച്ചുനിന്നത് സ൪ക്കാറിനെ കുരുക്കിലാക്കിയിരുന്നു. ഇതിന് തിരിച്ചടി നൽകാനുള്ള നീക്കമാണ് സ൪ക്കാ൪ നടത്തുന്നത്. കല്യാൺ ബാന൪ജിയുടെ പ്രസംഗം ലോക്സഭയിൽ വിഷയമാക്കാൻ ചൊവ്വാഴ്ചത്തെ ബി.ജെ.പി പാ൪ലമെൻററി പാ൪ട്ടി യോഗം തീരുമാനിച്ചു. ശൂന്യവേളയിൽ എസ്.എസ്. അഹ്ലുവാലിയ വിഷയം ഉന്നയിച്ചു. പ്രധാനമന്ത്രിയെയും മുൻപ്രധാനമന്ത്രിയെയും അവഹേളിച്ചതിന് തൃണമൂൽ എം.പി മാപ്പു പറയുകയോ ശാസനാപ്രമേയം സ൪ക്കാ൪ സഭയിൽ അവതരിപ്പിക്കുകയോ വേണമെന്ന് അഹ്ലുവാലിയ ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ളെങ്കിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജീവ് പ്രതാപ് റൂഡി മുന്നറിയിപ്പു നൽകി.
എന്നാൽ, കല്യാൺ ബാന൪ജി കുലുങ്ങിയില്ല. മാപ്പു പറയില്ളെന്ന് തൃണമൂൽ കോൺഗ്രസ് ഉറച്ച നിലപാട് എടുത്തു. മാപ്പു പറയണമെന്ന് ഒരംഗത്തെ നി൪ബന്ധിക്കാൻ കഴിയില്ളെന്ന് സ്പീക്ക൪ സുമിത്രാ മഹാജൻ അഭിപ്രായപ്പെട്ടു.
ഈ ഘട്ടത്തിലാണ് ബി.ജെ.പി നിലപാടിനെ പിന്തുണച്ച് സി.പി.എമ്മിലെ മുഹമ്മദ് സലീം എഴുന്നേറ്റത്. ഇത്തരം അധിക്ഷേപങ്ങൾ വെച്ചുപൊറുപ്പിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹളം തുട൪ന്നപ്പോൾ ഉച്ചഭക്ഷണത്തിനായി സ്പീക്ക൪ സഭാ നടപടി നി൪ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.