തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ ഞായറാഴ്ച രാത്രി വൈകി ഏറക്കുറെ പൂ൪ത്തിയായി. അവശേഷിക്കുന്നവ൪ക്ക് കായികമേള അവസാനിക്കുന്ന ദിവസംവരെ രജിസ്ട്രേഷന് അവസരമുണ്ട്. എസ്.എൻ.വി മോഡൽ ഹൈസ്കൂളിൽ രാവിലെ മുതൽ തന്നെ രജസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. 1207 വിദ്യാ൪ഥിനികളടക്കം 2,557 കുട്ടികളാണ് വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്.
പതിവിലും വ്യത്യസ്തമായി രാവിലെ മുതൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചത് കായികതാരങ്ങൾക്ക് സൗകര്യപ്രദമായി. രജിസ്ട്രേഷൻ പൂ൪ത്തിയാകുന്നവ൪ക്ക് അവരുടെ താമസസ്ഥലങ്ങളിലേക്ക് പോകാൻ സൗകര്യത്തിനാണ് രജിസ്ട്രേഷൻ നേരത്തേ ആരംഭിച്ചതെന്ന് രജിസ്ട്രേഷൻ കൺവീന൪ ഷിഹാബുദ്ദീൻ പറഞ്ഞു.
ഓരോ ജില്ലക്കും പ്രത്യേകം മുറകളിലാണ് കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നത്.ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവ൪ വൈകിയതിനാൽ വൈകീട്ട് രജിസ്ട്രേഷൻ കൗണ്ടറുകളിൽ വൻ തിരക്കായിരുന്നു. വയനാട് ജില്ലയാണ് ആദ്യം രജിസ്ട്രേഷൻ പൂ൪ത്തിയാക്കിയത്. 188 കുട്ടികൾ പങ്കെടുക്കേണ്ടതിൽ 168 പേ൪ രജിസ്റ്റ൪ ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 194 പേ൪ പങ്കെടുക്കേണ്ടതിൽ 178 പേരും കൊല്ലം ജില്ലയിൽ 189 പേരിൽ 168 പേരും ഇടുക്കിയിൽ 171 പേരിൽ 155 പേരും തൃശൂരിൽ 167 പേരിൽ 155 പേരും എറണാകുളത്ത് 167 പേരിൽ 153 പേരും പാലക്കാട് 173 പേരിൽ 163 പേരും രജിസ്റ്റ൪ ചെയ്തു. ആലപ്പുഴ, പത്തനംതിട്ട, കാസ൪കോട്, കണ്ണൂ൪ ജില്ലകളുടെ രജിസ്ട്രേഷൻ വൈകി പൂ൪ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.