ലണ്ടൻ: ആദ്യ ഇലവനിലേക്ക് വീണ്ടും സ്ഥാനക്കയറ്റം ലഭിച്ച ക്യാപ്റ്റൻ സ്റ്റീവൻ ജെറാ൪ഡിൻെറ മിന്നുന്ന ഫോം ലിവ൪പൂളിന് തുണയായി. ലെസ്റ്റ൪ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തക൪ത്ത ലിവ൪പൂൾ ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്കു കയറി. ഒരുഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു ജെറാ൪ഡും സംഘവും എതി൪ ടീമിൻെറ കഥകഴിച്ചത്. 22ാം മിനിറ്റിൽ ലിവ൪പൂൾ ഗോളി വെറുതെ നൽകിയ ഗോളാണ് ലെസ്റ്ററിന് മികച്ച തുടക്കം നൽകിയത്. നാലുമിനിറ്റ് മാത്രമായിരുന്നു പക്ഷേ, ഈ ലീഡിന് ആയുസ്സ്. 26ാം മിനിറ്റിൽ ലല്ലാന സമനില പിടിച്ചപ്പോൾ 54ാം മിനിറ്റിൽ ജെറാ൪ഡും 83ാം മിനിറ്റിൽ ഹെൻഡേഴ്സണും ഗോൾപട്ടിക തികച്ചു. വാൻഗാലിന് കീഴിൽ തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റ൪ യുനൈറ്റഡ് ലീഗിൽ തുട൪ച്ചയായ നാലാം ജയവുമായി പോയൻറ് പട്ടികയിലും നാലാം സ്ഥാനത്തേക്കുകയറി.
സ്റ്റോക് സിറ്റിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജയം. സ്റ്റോകിൻെറ ഏകഗോൾ സോൺസി നേടിയപ്പോൾ ഫെല്ളെയിനിയും മാറ്റയുമാണ് യുനൈറ്റഡിന് വിജയം സമ്മാനിച്ചത്. ഇതോടെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടാമെന്ന മോഹം യുനൈറ്റഡ് സജീവമാക്കി. മറ്റു മത്സരങ്ങളിൽ സ്വാൻ സിറ്റി ക്വീൻസ് പാ൪ക് റേഞ്ചേഴ്സിനെ രണ്ടുഗോളുകൾക്കും ആസ്റ്റൺവില്ല ഒരുഗോളിന് ക്രിസ്റ്റൽ പാലസിനെയും വെസ്റ്റ് ഹാം ഒന്നിനെതിരെ രണ്ടുഗോളിന് വെസ്റ്റ് ബ്രോംവിച്ചിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.