റെഡ്ബുളിന് ഗുഡ്ബൈ; വെറ്റല്‍ ഇനി ഫെറാരിയില്‍

ലണ്ടൻ: നാലു തവണ ഫോ൪മുല വൺ ലോക കിരീടം ചൂടിയ സെബാസ്റ്റ്യൻ വെറ്റൽ അടുത്ത സീസൺ മുതൽ ഫെറാരിയുടെ ഡ്രൈവ൪. 2010-13 വ൪ഷങ്ങളിൽ തുട൪ച്ചയായി കിരീടത്തിൽ മുത്തമിട്ട വെറ്റലിൽ നിന്ന് ഇത്തവണ കിരീടം ലൂയിസ് ഹാമിൽട്ടൺ തട്ടിയെടുത്തിരുന്നു.

മൂന്നു വ൪ഷത്തേക്കാണ് ഫെറാരിയുമായി വെറ്റലിന് കരാ൪. ഇന്നലെ റെഡ്ബുൾ ഫാക്ടറിയിലത്തെിയ വെറ്റലിന് ജീവനക്കാ൪ യാത്രയയപ്പ് നൽകി. മുമ്പ് കിരീടം നേടിയ കാറുകളിലൊന്നും അദ്ദേഹത്തിന് സമ്മാനിച്ചു. വെറ്റലിൻെറ വരവ് പുതിയ ഉണ൪വാകുമെന്ന പ്രതീക്ഷയിലാണ്, ഈ വ൪ഷം പോയിൻറ് നിലയിൽ നാലാം സ്ഥാനത്തേക്കു തള്ളപ്പെട്ട ഫെറാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.