മധ്യയുഗത്തിലെ കൊട്ടാരം കണ്ടത്തെി

ലണ്ടൻ: മധ്യയുഗത്തിലെ ഏറ്റവും വലിയ രാജകീയ കൊട്ടാരം ദക്ഷിണ ഇംഗ്ളണ്ടിലെ പുരാവസ്തു ഗവേഷക൪ കണ്ടത്തെി. ചരിത്രാതീതകാലത്തെ വിശാലമായ കോട്ടക്കുള്ളിലെ മൈതാനത്തിനടിയിലാണ് കോട്ട കണ്ടത്തെിയത്.

12ാം നൂറ്റാണ്ടിലെ കൊട്ടാരമാണിതെന്ന് കരുതപ്പെടുന്നു. 700 വ൪ഷത്തിലേറെയായി പച്ചപ്പുല്ലിനടിയിൽ മറഞ്ഞുകിടക്കുന്ന കൊട്ടാരം ഭൂതലത്തെ ഭേദിച്ചുകടക്കുന്ന ഭൗമഭൗതിക എക്സ്റേ സാങ്കേതികത ഉപയോഗിച്ചാണ് കണ്ടത്തെിയത്. വിൽറ്റ് ഷയറിലെ ഓൾഡ് സാറമിൽ ഇരുമ്പുയുഗത്തിൽ നി൪മിച്ച കോട്ടക്കകത്ത് കാണപ്പെട്ട ഈ കൊട്ടാരം നോ൪മാൻ അധിനിവേശകാലത്തെ ഇംഗ്ളണ്ടിലെ നഗരാസൂത്രണത്തെക്കുറിച്ച് വ്യക്തമായ ചിത്രം പക൪ന്നു തരുന്നു.

സൗത്താംപ്റ്റൺ സ൪വകലാശാലയിലെ പുരാവസ്തുഗവേഷകരാണ് ഖനനം നടത്താതെ നൂതനസാങ്കേതികത ഉപയോഗിച്ച് മൺമറഞ്ഞുകിടന്ന ഈ ചരിത്രകൗതുകത്തെ വെളിച്ചത്തുകൊണ്ടുവന്നത്. 12ാം നൂറ്റാണ്ടിൻെറ തുടക്കത്തിൽ ഹെൻറി ഒന്നാമനായിരിക്കാം ഈ കൊട്ടാരം നി൪മിച്ചതെന്ന് ബ്രിട്ടനിലെ മധ്യകാലകെട്ടിടങ്ങളുടെ വിദഗ്ധനായ ഡോ. എഡ്വേ൪ഡ് ഇംപി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.