ബ്യൂണസ് അയേഴ്സ്: എസ്പാനിയോളിനെതിരെ ആദ്യമായി ബൂട്ടുകെട്ടിയിറങ്ങിയ ബാലനിൽനിന്ന് ലോകം കണ്ണുംനട്ടിരിക്കുന്ന സൂപ്പ൪ താരത്തിലേക്ക് വള൪ന്ന ലയണൽ മെസ്സി തൻെറ ഇഷ്ടക്ളബായ ബാഴ്സലോണ വിടുമെന്ന് റിപ്പോ൪ട്ടുകൾ. ഇക്കാര്യം സംബന്ധിച്ച് മെസ്സി തന്നെയാണ് സൂചന നൽകിയത്. അ൪ജൻറീനിയൻ പത്രമായ ഒലേ ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സൂപ്പ൪ താരം മനസ്സു തുറന്നത്. ഈ സീസണോടെ മെസി നൗകാമ്പ് വിടുമെന്നാണ് റിപ്പോ൪ട്ടുകൾ.
'ചില കാര്യങ്ങൾക്ക് ഫുട്ബാളിൽ മാറ്റമുണ്ടാക്കാൻ കഴിയും. ബാഴ്സക്കു വേണ്ടി കിരീടങ്ങൾ നേടി ഈ വ൪ഷം മികച്ചതാക്കണം. നമ്മൾ ആഗ്രഹിക്കുന്ന പോലെ എപ്പോഴും സംഭവിക്കണമെന്നില്ല. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടന്നില്ളെങ്കിൽ ബാഴ്സയിൽ എന്നുമുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' മെസ്സി പറഞ്ഞു. 27 കാരനായ മെസ്സി ബാഴ്സയിൽ വന്നിട്ട് ഈ നവംബറിൽ 10 വ൪ഷം പൂ൪ത്തിയായിരുന്നു.
2000 ഡിസംബറിൽ തൻെറ 13ാം വയസ്സിലാണ് ബാഴ്സയുടെ ഭാഗമായ ലാ മാസിയ അക്കാദമിയിൽ മെസ്സി ആദ്യമായി എത്തുന്നത്. മാന്ത്രിക ചുവടുകളുമായി പുൽപ്പരപ്പുകളെ ത്രസിപ്പിച്ച് ബ്രസീൽ താരം റൊണാൾഡീന്യോ നിറഞ്ഞുനിൽക്കുന്ന കാലത്ത്.പ്രതിഭയുടെ കരുത്തിൽ 17ാം വയസ്സിൽ 2004 ഒക്ടോബ൪ 16ന് എസ്പാനിയോളിനെതിരെ ആദ്യമായി ഇറങ്ങിയ താരം പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല -10 വ൪ഷത്തിനിടെ ബാഴ്സക്ക് ആറുതവണ ലാ ലിഗ കിരീടങ്ങൾ, മൂന്നുതവണ യൂറോപ്പിൻെറ ക്ളബ് ചാമ്പ്യന്മാ൪, നാലുതവണ ബാലൻ ഡി ഓ൪, ഗോൾവേട്ടയിൽ സ്വപ്നതുല്യമായ റെക്കോഡുകൾ...
ബാഴ്സയിൽ ഫ്രാങ്ക് റെയ്ക്കാ൪ഡിനു പകരം പെപ് ഗു൪ഡിയോള എത്തുന്നതോടെയാണ് ബാഴ്സയിൽ എല്ലാം മെസ്സിമയമായത്. റൊണാൾഡീന്യോ ക്ളബിനു പുറത്തായതോടെ എറ്റൂവിനും ഒൻറിക്കുമൊപ്പം മുൻനിരയിലെ വിശ്വസ്തനായി. ആദ്യ സീസണിൽ ഒരു ഗോൾ മാത്രമായിരുന്നു മെസ്സിയുടെ സമ്പാദ്യമെങ്കിൽ അവസാന മൂന്നു സീസണുകളിൽനിന്നായി വലയിലത്തെിച്ചത് എണ്ണംപറഞ്ഞ 100ലേറെ ഗോളുകൾ നേടി.
മെസിയുടെ വാ൪ഷിക ശമ്പളം 20 മില്യൺ യൂറോയാക്കി ബാഴ്സ ഈയടുത്ത് കരാറൊപ്പിട്ടിരുന്നു. ബാഴ്സയുടെ പുതിയ കോച്ച് ലൂയിസ് എൻറിക്വയുടെ തുടക്ക മത്സരങ്ങളിൽ വിജയമുണ്ടായിരുന്നെങ്കിലും എൽ ക്ളാസിക്കോയിൽ റയലിനെതിരെ 3^ 1ന് പരാജയപ്പെട്ടിരുന്നു. ലാലീഗയിൽ ബാഴ്സ ഇപ്പോൾ രണ്ടാം സ്ഥാനത്താണുള്ളത്. 2 പോയൻറ് വിത്യാസത്തിൽ റയൽ മാഡ്രിഡാണ് കാറ്റലോണിയൻ സംഘത്തിനു മുമ്പിലുള്ളത്.
ബാഴ്സ വിടുകയാണെങ്കിൽ മാഞ്ചസ്റ്റ൪ സിറ്റി, ചെൽസി, പാരീസ് സെൻറ് ജെ൪മൈൻ,ബയേൺ മ്യൂണിക്ക് എന്നിവ൪ക്കു പുറമേ റയൽ മാഡ്രിഡും മെസിയെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്. എന്നാൽ ബാഴ്സയുമായുള്ള ആത്മബന്ധം നോക്കുമ്പോൾ മെസ്സിക്ക് ക്ളബ് വിടാൻ സാധിക്കില്ളെന്ന് മുൻ ബാഴ്സ കോച്ച് ജെറാ൪ഡ് മാ൪ട്ടിനോ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.