മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്കാരം: സര്‍ക്കാര്‍ ശിപാര്‍ശക്കെതിരെ പരാതി

കൊച്ചി: നടൻ മോഹൻലാലിന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള സംസ്ഥാന സ൪ക്കാറിൻെറ ശിപാ൪ശക്കെതിരെ പരാതി. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കേസിൽ പ്രതിയായ മോഹൻലാലിന് പത്മഭൂഷൺ സമ്മാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി പാലക്കാട്ടെ ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയത്. താരത്തിൻെറ വസതിയിൽനിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായി പരാതിയിൽ പറയുന്നു.

പത്മഭൂഷൺ പുരസ്കാരത്തിനായി മോഹൻലാലിൻെറയും ഗാന്ധി സ്മാരക നിധി പ്രസിഡൻറ് വി. ഗോപിനാഥൻ നായരുടെയും പേരുകളാണ് സംസ്ഥാന സ൪ക്കാ൪ ശിപാ൪ശ ചെയ്തത്. മന്ത്രിസഭാ ഉപസമിതിയാണ് പത്മപുരസ്കാരത്തിന് അ൪ഹരായവരുടെ പട്ടിക തയാറാക്കിയതെന്നും തെരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യതയില്ളെന്നും  കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഐസക് വ൪ഗീസിൻെറ പരാതിയിൽ പറയുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതിയുടെ പക൪പ്പ് അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.