തലശ്ശേരി: മനോജ് വധക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മാലൂരിലെ തരിപ്പ പ്രഭാകരനെ ചൊവ്വാഴ്ച തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ജെ. സോജനെതിരെ പ്രഭാകരൻെറ ഭാര്യ പി. ലുധിയ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ മൊഴിയെടുക്കാനാണ്, പിന്നീട് ഹരജി മാറ്റിയ അഡീഷനൽ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ ചൊവ്വാഴ്ച ഹാജരാക്കുക. കഴിഞ്ഞ മാസം കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു. നവംബ൪ 15ന് റിമാൻഡിൽ കഴിയുന്ന കണ്ണൂ൪ സബ്ജയിലിൽനിന്ന് പ്രഭാകരനെ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും മുതി൪ന്ന പൗരന്മാ൪ക്കുള്ള അദാലത്ത് നടക്കുന്നതിനാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
തലശ്ശേരി എ.എസ്.പി ഓഫിസിന് സമീപത്തെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിൻെറ ക്യാമ്പ് ഓഫിസിൽ വെച്ച് പ്രഭാകരനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അഡ്വ. കെ. വിശ്വൻ മുഖേന സമ൪പ്പിച്ച സ്വകാര്യ അന്യായത്തിൽ പറയുന്നത്. സെപ്തംബ൪ 18നാണ് പ്രഭാകരനെ മാലൂരിലെ ഒരു വീട്ടിൽ തേപ്പ് പണി ചെയ്തുകൊണ്ടിരിക്കെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.