ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​ശു​പ​ത്രി ശൗചാലയം

തുറവൂർ താലൂക്ക് ആശുപത്രിയിൽ അസൗകര്യങ്ങളേറെ

തു​റ​വൂ​ർ: അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ല​ഞ്ഞ്​ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ണെ​ങ്കി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ല. ദി​വ​സ​വും അ​റു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ പോ​ലും സൗ​ക​ര്യ​ങ്ങ​ളി​ല്ല.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി 10 ശൗ​ചാ​ല​യ​ങ്ങ​ൾ ഇ​വി​ടെ പ​ണി​തി​രു​ന്നു. തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചു നീ​ക്കി. ഇ​തി​ന്‍റെ പേ​രി​ൽ അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ വ​ൻ അ​ഴി​മ​തി​യാ​രോ​പ​ണം ഉ​യ​ർ​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല.

നി​ല​വി​ൽ കോ​ടി​ക​ൾ മു​ട​ക്കി വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ ആ​ശു​പ​ത്രി​ക്കാ​യി പ​ണി​തു​യ​ർ​ത്തു​മ്പോ​ഴും ഒ​രു ശു​ചി​മു​റി പോ​ലും പ​ണി​തി​ട്ടി​ല്ല. ആ​ശു​പ​ത്രി ഉ​പ​ദേ​ശ​ക സ​മി​തി മി​ണ്ടി​യു​മി​ല്ല. കു​ളി​ക്കാ​നാ​യി ര​ണ്ട് താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം മാ​ത്ര​മാ​ണു​ള്ള​ത്. അ​ടി​യ​ന്തി​ര​മാ​യി തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശു​ചി​മു​റി നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തി​യ ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Tags:    
News Summary - Many inconveniences at Thuravoor Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.