ക്ഷേത്രത്തിൽ മോഷണം

അരൂർ: ചന്തിരൂർ അങ്കക്കാരിക്കൽ ശാസ്ത ക്ഷേത്രത്തിൽ മോഷണം. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കാണിക്കവഞ്ചി പൊളിച്ചെങ്കിലും പണം കൊണ്ടുപോകാൻ സാധിച്ചില്ല. ഓഫിസിൽ സൂക്ഷിച്ചിരുന്ന 5000 രൂപ കവർന്നു. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലിന്‍റെ താഴും ഓഫിസ് മുറിയുടെ വാതിൽ പൊളിച്ചുമാണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫിസ് മുറിയിലെ മേശയുടെയും അലമാരയുടെയും പൂട്ടുകൾ പൊളിച്ചിട്ടുണ്ട്.

ഇവിടെ ആഴ്ചയിൽ ശനിയാഴ്ച മാത്രമാണ് പൂജകൾ നടക്കുന്നത്. വിശ്വാസികളിൽ ചിലർ ഞായറാഴ്ച എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. റോഡരികിലുള്ള കാണിക്കവഞ്ചി പൊളിച്ചിട്ടില്ല. ചന്തിരൂർ പാലത്തിന് സമീപമാണ് ക്ഷേത്രം. ചന്തിരൂർ തെക്കുംഭാഗം 5547 എൻ.എസ്.എസ് കരയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് അങ്കക്കാരിക്കൽ ക്ഷേത്രം.

Tags:    
News Summary - Theft in the temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.