ഹേയ് എനിക്ക് ഷുഗറില്ല...

കോഴിക്കോട്: നിങ്ങൾ ഒരുദിവസം എത്ര പ്രാവശ്യം ഭക്ഷണം കഴിക്കും? ചാക്യാരുടെ ചോദ്യം. ആളുകൾ വിരലിൽ കണക്കുകൂട്ടി. മൂന്ന്... നാല്... അഞ്ച്... എത്രനേരമാണ്, എത്രയെത്ര സാധനങ്ങളാണ് ഒരുദിവസം നമ്മൾ തിന്നുകൂട്ടുന്നത്. ലോക പ്രമേഹദിനത്തിൻെറ ഭാഗമായി മാനാഞ്ചിറ കിഡ്സൺ കോ൪ണറിൽ നടന്ന ‘ഹേയ്... എനിക്കു ഷുഗറില്ല’ തെരുവുനാടകം കാണികളെ അമിതഭക്ഷണത്തിൻെറ ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു

ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധകാട്ടുന്ന മലയാളികൾ ആഹാരകാര്യങ്ങളിൽ തികച്ചും അശ്രദ്ധയാണ് പുല൪ത്തുന്നതെന്ന് നാടകം പറയുന്നു. നല്ല ആരോഗ്യ^ഭക്ഷണ ശീലങ്ങൾ, പ്രമേഹരോഗത്തിൻെറ കാരണങ്ങളും പ്രതിരോധവും, ലഹരി ഉപയോഗവും പ്രമേഹവും, ചികിത്സയും തെറ്റിദ്ധാരണകളും തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണം ലക്ഷ്യംവെച്ചാണ് ലഘുനാടകം തയാറാക്കിയത്. 30 മിനിറ്റ് ദൈ൪ഘ്യമുള്ള നാടകത്തിൽ ചാക്യാരാണ് പ്രധാന കഥാപാത്രം.

കുന്നോളം ചോറും പൊരിച്ചും കരിച്ചും മാംസവും അൽപം മാത്രം പച്ചക്കറികളും കഴിക്കുന്ന മലയാളിയുടെ ഭക്ഷണഭ്രമത്തെയും വ്യായാമമില്ലാത്ത ജീവിതരീതിയെയും രൂക്ഷമായി പരിഹസിക്കുന്ന നാടകം സംഘംചേ൪ന്ന് സ്വന്തമായി വിഷമില്ലാത്ത പച്ചക്കറി കൃഷിചെയ്ത് മക്കൾക്കു കൊടുക്കാൻ ആഹ്വാനം ചെയ്യുന്നുമുണ്ട്. ‘മധുരത്തെ പേടിയില്ലാത്ത ലോകം സൃഷ്ടിക്കാം’ എന്ന ആഹ്വാനത്തോടെയാണ് നാടകം അവസാനിക്കുന്നത്. എം. കുഞ്ഞാപ്പ തയാറാക്കിയ ആരോഗ്യ സന്ദേശങ്ങൾ ചിത്രീകരിച്ച പോസ്റ്ററുകളും പ്രദ൪ശിപ്പിച്ചു.

നാടകത്തിൻെറ രചനയും സംവിധാനവും നി൪വഹിച്ച എം. കുഞ്ഞാപ്പ വ്യത്യസ്തമായ ഏഴ് സഹായക കഥാപാത്രങ്ങളെ അവതരിപ്പിച്ച് വേദിയിലത്തെി. ഡോ. പി.കെ. സിന്ധു, സത്യൻ സാഗര, പൂജ പ്രേം എന്നിവരും വേദിയിലത്തെി. ഇഖ്റ ഹോസ്പിറ്റലിലെ പ്രമേഹരോഗ വിദഗ്ധൻ ഡോ. എസ്.കെ. സുരേഷ്കുമാ൪ നയിച്ച നാടകയാത്രയെ വി.ടി. സജേഷ്, സച്ചിൻ, ഇ. ലിപിൻദാസ്, വി.ഡി. ധനീഷ്, കെ. ജയപ്രകാശ്, കെ.പി. ദിൻഷ, എസ്. സിനിമോൾ, പി.എം. റാഫിദ, കെ.വി. ജലീൽ, സാലിഹ് കാരന്തൂ൪ തുടങ്ങിയവ൪ അനുഗമിച്ചു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഐ.എം.എയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് ബീച്ച്, മാനാഞ്ചിറ കിഡ്സൺ കോ൪ണ൪, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ നാടകം അവതരിപ്പിച്ചു. പ്രമേഹ ബോധവത്കരണാ൪ഥം ക്ളബുകളും വായനശാലകളും വിദ്യാലയങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ ലഘുനാടകം സൗജന്യമായി അവതരിപ്പിക്കുമെന്ന് സംഘാടക൪ അറിയിച്ചു.

ഫോൺ: 9447470269

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.