ലോസ് ആഞ്ജലസ്: ടെലിവിഷൻ ഹാസ്യപരിപാടിയായ ‘ദ ബിഗ് ബാങ് തിയറി’യിൽ അദൃശ്യയായ മിസിസ് വോളോവിറ്റ്സിന് ശബ്ദം നൽകിയ കരോൾ ആൻ സൂസി അന്തരിച്ചു. അ൪ബുദബാധിതയായിരുന്ന അവ൪ക്ക് 62 വയസ്സായിരുന്നു. 1970കൾ മുതൽ ടി.വി പരിപാടികളിൽ പതിവു സാന്നിധ്യമായിരുന്നു ആൻ സൂസി. ‘ദ ബിഗ് ബാങ് തിയറി’ എന്ന ജനപ്രിയ ഹാസ്യപരിപാടിയിൽ സൈമൺ ഹെൽബ൪ഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻെറ അമ്മയുടെ ശബ്ദമാണ് ആൻ സൂസി നൽകിവന്നിരുന്നത്. സൂസി ഒരിക്കലും കാമറക്കു മുന്നിൽ കടന്നുവരുന്നില്ല. എന്നാൽ ബ്രൂക്ലിൻ ഉച്ചാരണത്തിലുള്ള , ഉച്ചത്തിലുള്ള സംസാരത്തിലൂടെയാണ് അവരുടെ ശബ്ദം തിരിച്ചറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.