പാരിസ്: വാൽ നക്ഷത്രത്തെ കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച റോസെറ്റ പേടകം വിജയകരമായി ലക്ഷ്യം കണ്ടു. റോസെറ്റ പേടകത്തിലെ ഫിലെ ലാൻഡ൪ ചുര്യമോവ് വാൽ നക്ഷത്രത്തിൽ വിജയകരമായി ഇറങ്ങി. മാതൃ പേടകമായ റോസെറ്റയിൽ നിന്ന് വേ൪പ്പെട്ട ഫിലെ ലാൻഡ൪ വൈകിട്ട് ഒമ്പരതോടെയാണ് ചുര്യമോവ്^ഗരാസിമെങ്കോയി (വാൽ നക്ഷത്രം 67P) എന്ന വാൽ നക്ഷത്രത്തിൽ സുരക്ഷിതമായി ഇറങ്ങിയത്. ദൂരം അടിസ്ഥാനമാക്കി വാൽ നക്ഷത്രത്തിൽ ഇറങ്ങിയ ഫിലെ ലാൻഡറിൽ നിന്നുള്ള റേഡിയോ സന്ദേശം പേടകത്തിലെത്താൻ അര മണിക്കൂ൪ വൈകും. വാൽ നക്ഷത്രത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യ മനുഷ്യ നി൪മിത പേടകമെന്ന് റോസെറ്റ അറിയപ്പെടും.
ഇന്ത്യൻ സമയം പകൽ രണ്ടരയോടെയാണ് വാൽനക്ഷത്രത്തിൻറെ കേന്ദ്രത്തിൽ നിന്ന് 22.5 കിലോമീറ്റ൪ അകലെയുള്ള മാതൃ പേടകത്തിൽ നിന്ന് ഫിലെ ലാൻഡ൪ വേ൪പ്പെട്ടത്. തുട൪ന്ന് വാൽ നക്ഷത്രത്തിൻെറ ഉപരിതലം ലക്ഷ്യമാക്കി ലാൻഡ൪ നീങ്ങി. ഏഴ് മണിക്കൂ൪ സഞ്ചരിച്ച് വൈകിട്ട് 9.32ഓടെ ചുര്യമോവ് വാൽ നക്ഷത്രത്തിൽ ഇറങ്ങിയ ഫിലെ ലാൻഡ൪ ഒന്നാംഘട്ടം വിജയകരമായി പൂ൪ത്തിയാക്കി.
റോബോട്ടിനുള്ളിലെ ഗതിനിയന്ത്രണ സംവിധാനം (ജി.പി.സ്) ഉപയോഗിച്ചാണ് ഫിലെ വാൽ നക്ഷത്രത്തിൻറെ ഉപരിതലത്തിലിറങ്ങിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജ൪മനിയിലെ ദൗത്യനിയന്ത്രണ കേന്ദ്രം ഫിലെയുടെ സഞ്ചാരപഥം നിരീക്ഷിക്കും. വാൽ നക്ഷത്രത്തിലെ വളരെ കുറഞ്ഞ ഗുരുത്വാക൪ഷണ ബലമാണ് ലാൻഡിങ്ങിന് ഭീഷണി ഉയ൪ത്തിയിരുന്നത്. അതിനാൽ വാൽ നക്ഷത്രത്തിലെ ആക൪ഷണം കൂടിയ ഉപരിതലത്തിലാണ് ഫിലെ ഇറങ്ങിയത്.
വാൽ നക്ഷത്രത്തെകുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസിയാണ് റേസെറ്റ പദ്ധതി തയാറാക്കിയത്. 2004 മാ൪ച്ച് രണ്ടിന് ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് റോസെറ്റ പേടകം വിക്ഷേപിച്ചു. 10 വ൪ഷം കൊണ്ട് 510 കോടി കിലോമീറ്റ൪ സഞ്ചരിച്ചാണ് റോസെറ്റ ചുര്യമോ വാൽ നക്ഷത്രത്തിൽ എത്തിയത്. 1.4 ബില്യൻ യൂറോയാണ് പദ്ധതിയുടെ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.