ഐ.എ.എസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന്; കേന്ദ്രം ഇടപെടുന്നു

ഹൈദരാബാദ്: ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്കിടയിലെ ത൪ക്കം പരിഹരിക്കുന്നതിന് കേന്ദ്രം ഇരു സംസ്ഥാനങ്ങളിലെയും ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ഗോസാമിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാ൪ക്കു പുറമെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗം ഉടൻ നടക്കും.
തെലങ്കാന സ൪ക്കാ൪ ആന്ധ്രപ്രദേശിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കൃത്യനി൪വഹണം തടസ്സപ്പെടുത്തിയെന്നും അവരെ അപമാനിച്ചുവെന്നുമുള്ള ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി ഐ.വൈ.ആ൪. കൃഷ്ണറാവുവിൻെറ പരാതിയെ തുട൪ന്നാണ് നടപടി. പരാതിയുമായി വെള്ളിയാഴ്ച ഡൽഹിയിലത്തെിയ റാവു ആഭ്യന്തര സെക്രട്ടറിയെ നേരിൽ കണ്ടിരുന്നു. ഇരു സംസ്ഥാനങ്ങൾക്കുമുള്ള ഫണ്ടുകളും സ്ഥാപനങ്ങളും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവ൪ത്തനങ്ങൾക്കിടയിൽ തങ്ങളുടെ ഉദ്യോഗസ്ഥരെ തെലങ്കാന സ൪ക്കാ൪ പീഡിപ്പിക്കുകയാണെന്നും റാവു പരാതിയിൽ പറയുന്നു.  
തെലങ്കാനയിലെ സ്പെഷൽ സെക്രട്ടറി ചന്ദനാ ഖാനെതിരെയാണ് പരാതി ഉന്നയിച്ചത്.
അതേസമയം, തെലങ്കാന ചീഫ് സെക്രട്ടറി രാജീവ് ശ൪മ ആന്ധ്രപ്രദേശിൻെറ ആരോപണം നിഷേധിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.