ഇഷാൻ മേച്ചേരി ക്ലാസിൽ
വൈക്കം: സ്കൂൾ ബാഗും തൂക്കി കൈയിൽ കളിപ്പാട്ടങ്ങളും മിഠായികളുമായി കുട്ടി മാഷ്. ഒന്നര മണിക്കൂർ നീണ്ട ക്ലാസിൽ ചരിത്രാതീത കാലം, പരിണാമം, ദിനോസറുകൾ, അവയുടെ പ്രത്യേകതകൾ, ജീവിതരീതി ഇവയെല്ലാം ചിത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും സഹായത്തോടെ മാഷ് വിശദീകരിച്ചു. കുട വെച്ചൂർ സെന്റ് മൈക്കിൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ എൻ.എസ്.എസ്. ക്യാമ്പിലാണ് ബ്രഹ്മമംഗലം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഇഷാൻ മേച്ചേരി ക്ലാസെടുത്തത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോർഡ്സ് ഗ്രാന്റ് മാസ്റ്റർ ടൈറ്റിൽ എന്നിവ നേടിയ പ്രതിഭയാണ് ബ്രഹ്മമംഗലം സ്വദേശിയായ ഈ പതിനൊന്നുകാരൻ. സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി ശാസ്ത്ര സംവാദം സംഘടിപ്പിച്ചാണ് ഇഷാൻ വ്യത്യസ്തനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.