ബാര്‍ കോഴ വിവാദം: സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നു ^പിണറായി

കോഴിക്കോട്: ബാ൪ കോഴ വിവാദത്തിൽ സ൪ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കോഴ വിവാദം ഒത്തുതീ൪ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

പാ൪ട്ടി സംഭാവന സ്വീകരിക്കുന്നതും കോഴ നൽകിയതും ഒരുപോലെയാണെന്ന് വരുത്തിത്തീ൪ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ബാ൪ കോഴയായി യു.ഡി.എഫ് വലിയ സംഖ്യ വാങ്ങിയെന്നതിൽ സംശയമില്ളെന്നും പിണറായി പറഞ്ഞു.

അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെച്ച് സോളാ൪കേസിൽ ജുഡീഷ്യൽ അന്വേഷണം നേരിടണം. ഇന്ന് കോൺഗ്രസിൻെറ അവസ്ഥ വളരെ പരിതാപകരമാണ്. കോൺഗ്രസ് നേതൃത്വമെങ്കിലും മുഖ്യമന്ത്രിയെ രാജിവെപ്പിച്ച് ജുഡീഷ്യൽ അന്വേഷണം നേരിടാനുള്ള ആ൪ജവം കാണിക്കണം -പിണറായി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കുന്നതിൻെറ ഭാഗമായി  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.