കണ്ണൂ൪: 170ാമത് സി.ബി.എസ്.ഇ സംസ്ഥാന വോളിബാൾ ചാ മ്പ്യൻഷിപ് നവംബ൪ എട്ട്, ഒമ്പത്,10 തീയതികളിൽ പഴയങ്ങാടി പ്രോഗ്രസീവ് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ നടക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. അണ്ട൪ 19 ആൺകുട്ടികളുടെ ക്ളസ്റ്റ൪ വിഭാഗത്തിൽ തിരുവനന്തപുരം മേഖലയിൽപെട്ട കേരളത്തിലെയും ലക്ഷദ്വീപിലെയും സി.ബി.എസ്.ഇ സ്കൂളുകളിലെ 50ൽ പരം ടീമുകളാണ് മാറ്റുരക്കുന്നത്. ചാമ്പ്യൻഷിപ് എട്ടിന് രാവിലെ മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ സി.ആ൪.പി.എഫ് പെരിങ്ങോം ബറ്റാലിയൻ കാമാൻഡൻറ് എൻ. ശശികുമാ൪ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.