ലിബിയന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടു

ട്രിപളി: ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ലിബിയൻ പാ൪ലമെൻറ് സുപ്രീംകോടതി പിരിച്ചുവിട്ടു. തെരഞ്ഞെടുക്കപ്പെട്ട സ൪ക്കാറിന് ഭീഷണിയാണെന്നും ഭരണഘടനാ വിരുദ്ധമായാണ് പാ൪ലമെൻറ് പ്രവ൪ത്തിക്കുന്നതെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. തീരുമാനം രാജ്യത്തെ വിഭജിക്കാനാണ് ഉതകുകയെന്ന് ഒരു വിഭാഗം രാഷ്ട്രീയക്കാ൪ പ്രതികരിച്ചു. എന്നാൽ, തലസ്ഥാനമായ ട്രിപളി നിയന്ത്രിക്കുന്ന വിമത൪ വിധിയെ സ്വാഗതംചെയ്തു.
അന്താരാഷ്ട്ര പിന്തുണയോടെ കഴിഞ്ഞ ജൂണിലാണ് ഈജിപ്ത് അതി൪ത്തിയോട് ചേ൪ന്ന തബ്റക് പട്ടണത്തിൽ പാ൪ലമെൻറ് നിലവിൽ വന്നത്. അബ്ദുല്ല അൽതിന്നിയുടെ നേതൃത്വത്തിൽ പ്രവ൪ത്തിക്കുന്ന പാ൪ലമെൻറിന് ട്രിപളിയും ബെൻഗാസിയുമടക്കമുള്ള വലിയ നഗരങ്ങളിൽ സാന്നിധ്യമേയില്ല. ഇവയുൾപ്പെടെ രാജ്യത്തിൻെറ ഭൂരിഭാഗം സ്ഥലങ്ങളും വിവിധ സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ആഗസ്റ്റിൽ ട്രിപളി പിടിച്ചെടുത്ത സായുധ സംഘങ്ങൾ ബദൽ പാ൪ലമെൻറ് സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്. ജൂൺ 25ന് നടന്ന വോട്ടെടുപ്പിനുശേഷം നിലവിൽ വന്ന സ൪ക്കാറിൻെറ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ഒരു പാ൪ലമെൻറ് അംഗം നൽകിയ കേസിലാണ് പുതിയ വിധി. അതേസമയം, ട്രിപളിയിൽ സ്ഥിതിചെയ്യുന്ന സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി വിമതരുടെ സ്വാധീനത്താലാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ അബ്ദുല്ല അൽതിന്നി അടിയന്തര യോഗം വിളിച്ചുചേ൪ത്തിട്ടുണ്ട്.
വിധി അംഗീകരിക്കില്ളെന്ന് തബ്റക് ആസ്ഥാനമായുള്ള പാ൪ലമെൻറംഗം ഇസാം അൽജിഹാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.