റായിഡുവിന് സെഞ്ച്വറി: ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

അഹ്മദാബാദ്: ഒഡിഷയുടെ മണ്ണിൽനിന്ന് ഗുജറാത്തിലത്തെിയിട്ടും ശ്രീലങ്കൻ തോൽവിക്ക് മാറ്റമില്ല. രണ്ടാം ഏകദിനത്തിൽ ആറു വിക്കറ്റിൻെറ ജയവുമായാണ് ഇന്ത്യൻ പട ലങ്കയുടെ ദൗ൪ബല്യങ്ങളെ വീണ്ടും തുറന്നുകാട്ടിയത്. ലങ്ക ഉയ൪ത്തിയ 275 റൺസ് ലക്ഷ്യം 33 പന്തുകൾ ശേഷിക്കെ നാലു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ കീഴടക്കി. സെഞ്ച്വറിയുമായി പുറത്താകാതെനിന്ന് പോരാടിയ അമ്പാട്ടി റായുഡുവും (121) ഓപണിങ്ങിൽ അ൪ധശതകം നേടിയ ശിഖ൪ ധവാനും(79) ഒരു റൺസിന് അ൪ധശതകം നഷ്ടമായി പുറത്തായ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ബൗളിങ്ങിൽ 10 ഓവറിൽ 39 റൺസ് മാത്രം വിട്ടുകൊടുത്ത ലോക്കൽ ബോയ് അക്ഷ൪ പട്ടേലും ഉമേഷ് യാദവും അശ്വിനും രണ്ടു വിക്കറ്റ് വീതം നേടിയാണ് ലങ്കൻ ബാറ്റിങ്ങിനെ 274 ൽ മെരുക്കിയത്.
മറുപടി ഇന്നിങ്സിൽ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ അജിൻക്യ രഹാനെ(8) പെട്ടെന്ന് മടങ്ങിയെങ്കിലും ധവാനും റായുഡുവും ചേ൪ന്ന് 122 റൺസിൻെറ കൂട്ടുകെട്ടുമായി അടിത്തറയൊരുക്കി. 80 പന്തിൽ ഏഴു ഫോറും ഒരു സിക്സും നേടി 79 റൺസിൽ നിൽക്കെ സീക്കുഗെ പ്രസന്നയുടെ ഇരയായി ധവാൻ പുറത്തായതിന് പിന്നാലെയത്തെിയ കോഹ്ലി റായുഡുവിന് മികച്ച കൂട്ടായി. 116 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. രണ്ടു വീതം ഫോറും സിക്സും നേടി 44 പന്തിൽ 49 റൺസ് എടുത്ത കോഹ്ലിയെ പ്രസന്നയുടെ രണ്ടാം ഇരയായി മടങ്ങി. കോഹ്ലിക്ക് പിന്നാലെ സുരേഷ് റെയ്ന(14)യും പ്രസന്നക്ക് ഇരയായെങ്കിലും രവീന്ദ്ര ജദേജയെ ഓരംനി൪ത്തി റായുഡു ഇന്ത്യൻ ജയം പൂ൪ത്തിയാക്കുകയായിരുന്നു.118 പന്തിൽ 10 ഫോറും നാലും സിക്സും പറത്തിയാണ് റായുഡു 121 റൺസിൻെറ ഇന്നിങ്സ് സ്വന്തമാക്കിയത്.
ആറാം പന്തിൽ കുശാൽ പെരേരയെ പൂജ്യനായി പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ആശിച്ച തുടക്കം സമ്മാനിച്ചു. എന്നാൽ, തുട൪ന്ന് ഒത്തുചേ൪ന്ന വെറ്ററൻ താരങ്ങളായ തിലകരത്നെ ദിൽഷനും കുമാ൪ സങ്കക്കാരയും കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. 51 റൺസ് ചേ൪ത്ത് അപകടത്തിലേക്ക് നീങ്ങുകയായിരുന്ന കൂട്ടുകെട്ടിനെ പൊളിച്ച് അക്ഷ൪ പട്ടേലാണ് ഇന്ത്യക്ക് ആശ്വാസം കൊണ്ടുവന്നത്. 35 റൺസുമായി ദിൽഷൻ പുറത്തായതിന് ശേഷമത്തെിയ മഹേല ജയവ൪ധനെ (4) സങ്കക്കാരക്ക്  പെട്ടെന്ന് തിരിച്ചുപോയി. തുട൪ന്നത്തെിയ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് ലങ്കൻ ഇന്നിങ്സിന് താങ്ങായി. 90 റൺസുമായി മുന്നേറുകയായിരുന്ന കൂട്ടുകെട്ട്, തൻെറ രണ്ടാം വിക്കറ്റായി സങ്കക്കാരയെ (61) പുറത്താക്കി ഉമേഷ് തക൪ത്തു. ഒരുവശത്ത് വിക്കറ്റുകൾ മുറക്ക് വീഴുമ്പോഴും പിടിച്ചുനിന്ന മാത്യൂസാണ് ലങ്കൻ സ്കോ൪ പൊരുതാവുന്ന നിലയിലേക്കത്തെിച്ചത്. മാത്യൂസ് 101 പന്തിൽ 92 റൺസെടുത്തപ്പോൾ പ്രസാദ് 28 പന്തിൽ 30 റൺസെടുത്തു.
സ്കോ൪ ബോ൪ഡ്: ശ്രീലങ്ക: കുശാൽ പെരേര എൽ.ബി ഡബ്ള്യു. ബി യാദവ് 0, ദിൽഷൻ ബി പട്ടേൽ 35, സങ്കക്കാര സി ധവാൻ ബി യാദവ് 61, ജയവ൪ധനെ സി റായുഡു ബി അശ്വിൻ 4, ഏഞ്ചലോ മാത്യൂസ് നോട്ടൗട്ട് 92, പ്രസന്ന സി റായുഡു ബി ജദേജ 13, പ്രിയഞ്ജൻ റണ്ണൗട്ട് 1,  തിസര പെരേര ബി പട്ടേൽ 10, രൺദിവ് ബി അശ്വിൻ 10, പ്രസാദ് നോട്ടൗട്ട് 30. എക്സ്ട്രാസ് 18. ആകെ എട്ട് വിക്കറ്റിന് (50 ഓവ൪) 274റൺസ്.
വിക്കറ്റ് വീഴ്ച: 1-4, 2-55, 3-64, 4-154, 5-177, 6-179, 7-205, 8-220. ബൗളിങ്: ഉമേഷ് യാദവ് 10-1-54-2, ഇശാന്ത് 10-0-58-0, അശ്വിൻ 10-1-49-2, അക്ഷ൪ പട്ടേൽ  10-1-39-2, ജദേജ 10-0-64-0.
ഇന്ത്യ: രഹാനെ സി ജയവ൪ധനെ ബി പ്രസാദ് 8, ധവാൻ സി പ്രിയഞ്ജൻ ബി പ്രസന്ന 79, റായുഡു നോട്ടൗട്ട് 121, കോഹ്ലി സി രൺദിവ് ബി പ്രസന്ന 49, റെയ്ന എൽ.ബി.ഡബ്ള്യു ബി പ്രസന്ന 14, ജദേജ നോട്ടൗട്ട് 1, എക്സ്ട്രാസ് 1
വിക്കറ്റ് വീഴ്ച: 1-18, 2-140, 3-256, 4-270,
ബൗളിങ്: മാത്യൂസ് 4-0-18-0, ഗമേജ് 8-1-28-0, പ്രസാദ് 7-0-51-1, പെരേര 4-0-35-0, രൺദിവ് 10-0-66-0, ദിൽഷൻ 2-0-9-0, പ്രസന്ന 7.3-0-53-3, പ്രിയഞ്ജൻ 2-0-14-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.