ബോകോ ഹറാം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികള്‍ വിവാഹിതരായെന്ന്

അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയായ ചിബോകിൽനിന്ന് ഏപ്രിലിൽ ബോകോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 219 പെൺകുട്ടികളുടെ മോചനം അടഞ്ഞ അധ്യായമെന്ന് സംഘടനാ മേധാവി അബൂബക്ക൪ ശികാവു. ഇവ൪ ഇസ്ലാമിലേക്ക് മതപരിവ൪ത്തനം ചെയ്തെന്നും വിവാഹിതരായെന്നും എ.എഫ്.പി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറയുന്നു.  
‘200 ലേറെ സ്കൂൾ വിദ്യാ൪ഥിനികളിപ്പോൾ ഭ൪തൃവീടുകളിലാണ് കഴിയുന്നത്.

അവ൪ ഖു൪ആൻെറ രണ്ടു അധ്യായങ്ങൾ കാണാതെ പഠിച്ചിരിക്കുന്നു’- വിഡിയോ സന്ദേശത്തിൽ പറഞ്ഞു. വിദ്യാ൪ഥിനികളുടെ മോചനത്തിന് സ൪ക്കാ൪ നടത്തിവരുന്ന നീക്കങ്ങൾ ഫലം കണ്ടൂവെന്ന തരത്തിൽ പ്രചരിച്ച വാ൪ത്തകൾ അടിസ്ഥാന വിരുദ്ധമെന്നു തെളിയിക്കുന്നതാണ് പുതിയ വിഡിയോ. ബോകോ ഹറാം തടവുകാരെ പകരം മോചിപ്പിച്ചാൽ പെൺകുട്ടികളെ വിട്ടയക്കുമെന്ന് വാ൪ത്തയുണ്ടായിരുന്നു.

ഇത്തരം സാധ്യതകൾ ഇനി നിലനിൽക്കുന്നില്ളെന്നാണ് സംഘടനാ മേധാവിയുടെ വാക്കുകൾ. ഇതിനു പുറമെ ഒരു ജ൪മൻ പൗരനെയും ബന്ദിയാക്കിയിട്ടുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. ആയിരങ്ങളുടെ കൂട്ട ഹത്യക്കു കാരണമായ ആഭ്യന്തര സംഘ൪ഷത്തിന് അറുതിവരുത്തി ബോകോ ഹറാം വെടിനി൪ത്തലിന് തയാറായതായി രണ്ടാഴ്ചമുമ്പ് നൈജീരിയൻ കരസേനാ മേധാവി വ്യക്തമാക്കിയിരുന്നു. എന്നാൽ, വാഗ്ദാനം കഴിഞ്ഞും അക്രമം തുടരുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.