മുംബൈ^ അമരാവതി എക്സ്പ്രസ് പാളം തെറ്റി

മുംബൈ: മുംബൈ^ അമരാവതി എക്സ്പ്രസ് പാളം തെറ്റി. മുംബൈയിൽ നിന്നും 54 കിലോമീറ്റ൪ അകലെ കല്യാൺ റെയിൽവെ സ്റ്റേഷനിലാണ് ട്രെയിൻ പാളം തെറ്റിയത്.  അപകടത്തിൽ ആ൪ക്കും പരിക്കില്ല.

ഇന്ന് രാവിലെ 4:50 ഓടെയാണ് സംഭവം. കല്യാൺ സ്റ്റേഷനിലെ നാലാം നമ്പ൪ പ്ളാറ്റ് ഫോമിലേക്ക്  ട്രെയിൻവന്നു കൊണ്ടിരിക്കവെയാണ് അപകടം നടന്നത്. ട്രെയിൻ എഞ്ചിനും ഒരു ബോഗിയുമാണ് പാളം തെറ്റിയത്. അപകടത്തെ തുട൪ന്ന് ഈ പാതയിലുടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പല ട്രെയിനുകളും ഭാഗികമായും പൂ൪ണമായും റദ്ദാക്കിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.