വിയറ്റ്നാം സേനക്ക് ഇന്ത്യയുടെ സഹായം

ന്യൂഡൽഹി: ചൈനയുടെ എതി൪പ്പുകളെ മറികടന്ന്  ഇന്ത്യ വിയറ്റ്നാമിന് സൈനിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലു നാവിക പെട്രോൾ ബോട്ടുകളാണ് 100 മില്യൺ ഡോളറിൻറെ വായ്പാ അടിസ്ഥാനത്തിൽ ഇന്ത്യ  വിയറ്റ്നാം സൈന്യത്തിന് നൽകുക. ചൈനയുമായുള്ള അതി൪ത്തി ത൪ക്കം രൂക്ഷമായിരിക്കുന്ന സമയത്താണ് വിയറ്റ്നാം സൈന്യത്തിന് സഹായവുമായി ഇന്ത്യ  മുന്നോട്ടു വന്നിരിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദ൪ശത്തിനായി ഇന്ത്യയിൽ എത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയെൻ ടാൻ ഡങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി വിയറ്റ്നാം സൈന്യത്തിന് സഹായം നൽകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണാ ചൈനാ കടലിലെ നാവിക സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് മോദി ആവശ്യപ്പെട്ടു.
ദക്ഷിണ ചൈനാ കടലിലെ  അതി൪ത്തിയുമായി ബന്ധപ്പെട്ട് വിയറ്റ് നാമും ചൈനയും തമ്മിലുള്ള ത൪ക്കം രൂക്ഷമായിരികയാണ്.  പ്രധാന സമുദ്രപാതയും എണ്ണനിക്ഷേപംകൊണ്ട് സമ്പന്നവുമായ  ദക്ഷിണ ചൈനാ കടലിൽ ആ൪ക്കാണ് കൂടുതൽ അവകാശമെന്നതിനെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിൽ ത൪ക്കം നിലനിൽക്കുന്നത്. ഇവിടു ത്തെ രണ്ടു ദ്വീപുകളുടെ പരമാധികാരവും  രാഷ്ട്രങ്ങൾക്കിടയിൽ ത൪ക്ക വിഷയമാണ്. ത൪ക്കത്തിലുള്ള പരസാല ദ്വീപിനടുത്ത് കഴിഞ്ഞ മേയിൽ ബെയ്ജിങ് വലിയൊരു എണ്ണക്കപ്പൽ വ്യൂഹം വിന്യസിച്ചത് പ്രശ്നത്തെ കൂടുതൽ വഷളാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.