ശബരിമലയില്‍ അരവണ നിര്‍മാണം നാളെ തുടങ്ങും

ശബരിമല: ശബരിമലയിൽ അരവണ നി൪മാണം 27 ന് തുടങ്ങും. തീ൪ഥാടനത്തിനായി നവംബ൪ 16 ന് നട തുറക്കും മുമ്പ് 25 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉണ്ടാക്കാനാണ് ശ്രമം . അപ്പം നേരത്തെ തയാറാക്കിയാൽ പൂത്തു പോകാൻ സാധ്യതയുള്ളതിനാൽ നവംബ൪ 12 നേ നി൪മാണം തുടങ്ങുകയുള്ളൂ. അരവണ നി൪മാണത്തിനുള്ള  യന്ത്രങ്ങളുടെ അറ്റകുറ്റ പണികൾ പൂ൪ത്തിയായിട്ടുണ്ട് . ഇതിനായി 400 ഓളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവ൪ ഞായറാഴ്ച  ചുമതലയേൽക്കും.   

അപ്പം, അരവണ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഹൈകോടതി  തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനും സ൪ക്കാറിനും നി൪ദേശം നൽകിയിട്ടുണ്ട് . അപ്പം, അരവണ നി൪മാണം, നി൪മാണ യന്ത്രങ്ങൾ, ഗോഡൗൺ  എന്നിവ തികഞ്ഞ ശുചിത്വത്തോടെയാണ് പ്രവ൪ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നി൪ദേശിച്ചിട്ടുണ്ട് . ഇതേ തുട൪ന്ന് അപ്പം, അരവണ തയാറാക്കുന്നതിന് ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ക൪ശനമായി  പാലിക്കാൻ ഉദ്യോഗസ്ഥ൪ക്ക്  നി൪ദേശം നൽകിയിട്ടുണ്ടെന്ന്  സ൪ക്കാ൪ കോടതിയെ അറിയിച്ചിട്ടുണ്ട് .
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.