അ​ഭി​ലാ​ഷ്​

ആനയുടെ കാൽ ചുവട്ടിൽ കൈക്കുഞ്ഞ് വീണ സംഭവം: രണ്ടാം പാപ്പാനും അറസ്റ്റിൽ

ഹരിപ്പാട്: കൈക്കുഞ്ഞിന്‍റെ പേടി മാറ്റാൻ എന്ന പേരിൽ അക്രമിയായ ആനയ്ക്ക് അരികിലെത്തിച്ച് അപകടക്കളി നടത്തിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പാപ്പാനും പിടിയിൽ. കുട്ടിയുടെ പിതാവും ആനയുടെ രണ്ടാം പാപ്പാനുമായ കൊട്ടിയം പള്ളിപടിഞെട്ടത്തിൽ ചിറവിള പുത്തൻ വീട്ടിൽ എൻ.എസ്. അഭിലാഷാണ് (38) അറസ്റ്റിലായത്.

എറണാകുളത്തുള്ള ഭാര്യവീട്ടിൽനിന്നാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജിനെ (39) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദൻ എന്ന കൊമ്പൻ്റെ അടുത്തായിരുന്നു പാപ്പാന്മാർ കൈക്കുഞ്ഞിനെ കൊണ്ടുവന്ന് അപകടക്കളി നടത്തിയത്.

Tags:    
News Summary - Incident where a baby fell under an elephant's feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.