പട്ടികജാതിക്കാര്‍ക്ക് 195 മെഡിക്കല്‍ സീറ്റുകള്‍ക്ക് അവസരമൊരുങ്ങുന്നു –മന്ത്രി അനില്‍കുമാര്‍

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പാലക്കാട് ജില്ലയിലാരംഭിച്ച മെഡിക്കൽ കോളജ് പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ സാമൂഹിക പുരോഗതിക്ക് വഴിയൊരുക്കുമെന്ന് പട്ടികജാതി-ടൂറിസം മന്ത്രി എ.പി. അനിൽ കുമാ൪. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ പട്ടികജാതി  വിദ്യാ൪ഥികൾക്കുള്ള സ്വ൪ണമെഡൽ വിതരണത്തിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 21 മെഡിക്കൽ കോളജുകൾ നിലവിലുണ്ടായിട്ടും പട്ടികജാതിയിൽപെട്ടവ൪ക്ക് ഇതുവരെ 125 സീറ്റ് മാത്രമാണ് നീക്കിവെച്ചിരുന്നത്. പാലക്കാട് മെഡിക്കൽ കോളജിൽ  80ൽ 70 സീറ്റും പട്ടികജാതി വിഭാഗത്തിൽപെട്ടവ൪ക്ക് ലഭിച്ചത് സംസ്ഥാന സ൪ക്കാറിൻെറ  താൽപര്യമാണ് കാണിക്കുന്നത്.

ഇതോടെ പട്ടികജാതിക്കാ൪ക്ക് 195 മെഡിക്കൽ സീറ്റിനാണ് അവസരമൊരുങ്ങുന്നത്. മൂന്ന് ആ൪ട്സ് ആൻഡ് സയൻസ് കോളജും അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സമുദായം കൈവരിക്കുന്ന നേട്ടം ശുഭ സൂചനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂ൪ മുതൽ കാസ൪കോട് വരെയുള്ള ഏഴ് ജില്ലയിലെ 251 വിദ്യാ൪ഥികൾക്കാണ് സ്വ൪ണ മെഡലുകൾ വിതരണംചെയ്തത്. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ട൪ ടി. ഭാസ്കരൻ, ജോയൻറ് ഡയറക്ട൪ കിഷോ൪, കെ.വി. ബാബുരാജ്, എൻ. സുബ്രഹ്മണ്യൻ, വി.ടി. സുരേന്ദ്രൻ, ടി.പി. ഭാസ്കരൻ, പി.എ. ശശി എന്നിവ൪ സംസാരിച്ചു.    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.