സിയാച്ചിന്‍ സന്ദര്‍ശിച്ചു: മോദി ശ്രീനഗറില്‍ എത്തി

ശ്രീനഗ൪: ജമ്മു അതി൪ത്തിയിലെ സിയാച്ചിൻ സന്ദ൪ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിൽ എത്തി.  സൈനിക൪ക്ക് ദീപാവലി ആശംസിക്കാൻ മോദി വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സിയാച്ചിനിലേക്ക് പുറപ്പെട്ടത്. ‘സുഹൃത്തുക്കളേ ഞാൻ സിയാച്ചിനിലേക്ക് പുറപ്പെടുകയാണ്. നമ്മുടെ ധീരൻമാരായ സൈനിക സഹോദരങ്ങൾക്കൊപ്പം ഈ ആഘോഷദിനം ചെലവഴിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്.’ മോദി സിയാച്ചിനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്്വീറ്റ് ചെയ്തിരുന്നു.

സൈനികരായ നിങ്ങളോട് എല്ലാ ഇന്ത്യക്കാരും തോളോടു തോൾ ചേ൪ന്നിരിക്കുന്നു എന്ന സന്ദശേവുമായാണ് സിയാച്ചിനിലേക്ക് താൻ പോകുന്നതെന്നും മോദി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. കരസേനാ മേധാവി ദൽബി൪ സിങ്ങിനൊപ്പമാണ് മോദി സൈനികരെ കണ്ടത്.  പത്തു വ൪ഷത്തിനിടയിൽ സിയാച്ചിൻ സന്ദ൪ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

സിയാച്ചിൻ സന്ദ൪ശിച്ച ശേഷം ഉച്ചയോടെയാണ് മോദി ശ്രീനഗറിൽ എത്തിയത്. ശ്രീനഗറിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും  അദ്ദേഹം സന്ദ൪ശിക്കും. ശേഷം പ്രളയം തക൪ത്ത താഴ്വരയിലെ നി൪മാണ പ്രവ൪ത്തനങ്ങളും  വിലയിരുത്തും. കശ്മീ൪ പുന൪നി൪മാണത്തിനായി പ്രധാനമന്ത്രി കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദിയുടെ നാലാമത് ജമ്മുകശ്മീ൪ സന്ദ൪ശനമാണിത്. മോദിയുടെ സന്ദ൪ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ സൈന്യം ഒരുക്കിയിരിക്കുന്നത്

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.