ചന്ദ്രികക്കെതിരായ കേസ് മാറ്റി

ചങ്ങനാശേരി: അപവാദകരമായ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ചന്ദ്രിക ദിനപത്രത്തിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായ൪ ഫയൽ ചെയ്ത ക്രിമിനൽകേസ് 2015 ജനുവരി 14ലേക്ക് വീണ്ടും മാറ്റിവെച്ചു. കേസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ആരായുന്നതിന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ അന്ന് വിസ്തരിക്കും. ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിസ്താരം പരാതിക്കാരനും പ്രതിസ്ഥാനത്തുള്ളവരും കോടതിയിൽ എത്തിച്ചേരാഞ്ഞതിനാൽ ഇരുപക്ഷത്തെയും അഭിഭാഷകരുടെ വിശദീകരണം കേട്ടശേഷം ചങ്ങനാശേരി ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ഉദയകുമാ൪ തുട൪വാദത്തിന് നീട്ടിവെക്കുകയായിരുന്നു.
ചന്ദ്രിക ദിനപത്രത്തിൽ ‘പടനായ൪’ എന്ന പേരിൽ ലേഖനം എഴുതിയ എ.പി.കുഞ്ഞാമു, ചന്ദ്രിക പ്രസാധകനും മുസ്ലിം ലീഗ് ട്രഷററുമായ പി.കെ.കെ.ബാവ, ചന്ദ്രിക മുഖ്യപത്രാധിപ൪ ടി.പി.ചെറൂപ്പ, പത്രാധിപ൪ സി.പി.സെയ്തലവി എന്നിവരാണ് കേസിലെ പ്രതികൾ.
ഇവരിൽ സി.പി. സെയ്തലവി ഹജ്ജ് ക൪മത്തിലും പി.കെ.കെ.ബാവ മുസ്ലിം ലീഗ് പ്രവ൪ത്തകൻെറ മരണാനന്തര ചടങ്ങുകൾക്ക് കോഴിക്കോട്ടുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. അസൗകര്യങ്ങളെ തുട൪ന്ന് പരാതിക്കാരനും എത്തിച്ചേരാനായില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.