കൊച്ചി: നിയോഗിക്കപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥന് അതിനുള്ള അധികാരമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഹാരിസൺസ് മലയാളം പ്ളാൻേറഷൻെറ കൈവശമുള്ള ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കണമെന്ന് ഹൈകോടതി. കൈയേറ്റഭൂമി ഭൂസംരക്ഷണ നിയമപ്രകാരം തിരിച്ചുപിടിക്കാൻ സ൪ക്കാ൪ നിയോഗിച്ച ഉദ്യോഗസ്ഥന് അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടി ഹാരിസൺസ് കമ്പനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിൻെറ ഉത്തരവ്.
ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥനാണെന്ന് രണ്ടുമാസത്തിനകം ഉദ്യോഗസ്ഥൻ വിലയിരുത്തണം. കൈയേറ്റ ഭൂമിയാണെന്ന് കണ്ടത്തെിയാൽ തിരിച്ചുപിടിക്കാൻ തീരുമാനമെടുക്കാം. ഉടമസ്ഥാവകാശവും കൈവശാവകാശവും തമ്മിലെ വ്യത്യാസം മനസ്സിലാക്കിവേണം ഹാരിസൺസിൻെറ ഭൂമി സ൪ക്കാ൪ഭൂമി കൈയേറിയതാണോയെന്ന നിഗമനത്തിലത്തൊനെന്ന് കോടതി വ്യക്തമാക്കി. ഉടമസ്ഥാവകാശം ഭൂമിയിന്മേലുള്ള അധികാരവും കൈവശാവകാശം ഭൂമിയുടെ ഉപയോഗത്തിനുള്ള അധികാരവുമാണ്.
ഭൂമി തിരിച്ചുപിടിക്കുന്നതിന് അനുകൂല തീരുമാനമാണ് പ്രത്യേക ഉദ്യോഗസ്ഥനും സ൪ക്കാറും എടുക്കുന്നതെങ്കിൽ ഹരജിക്കാ൪ക്ക് അപ്പീൽ നൽകുന്നതിനുൾപ്പെടെ കാര്യങ്ങൾക്ക് മതിയായ സമയം നൽകണം. അതിനാൽ, തീരുമാനം രണ്ടുമാസത്തിനകം എടുത്താലും നടപ്പാക്കുന്നത് ഒരുമാസം കഴിഞ്ഞുമാത്രമേ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. സ൪ക്കാറിൻെറ ഉടമസ്ഥാവകാശത്തിലെ ഭൂമി മാത്രമേ ഭൂസംരക്ഷണ നിയമപ്രകാരം തിരിച്ചുപിടിക്കാനാവൂവെന്നാണ് ഹാരിസൺസിൻെറ വാദം. 100 വ൪ഷത്തിലേറെയായി തങ്ങളുടെ ഉടമസ്ഥാവകാശത്തിലുള്ള ഭൂമിയാണ് സ൪ക്കാ൪ ഭൂമിയെന്ന നിലയിൽ തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. ഇത് തങ്ങളുടെ പേരിൽ കരമടച്ചുവരുന്ന സ്വന്തം ഭൂമിയാണ്.
ഭൂസംരക്ഷണ നിയമപ്രകാരം ഈ ഭൂമി ഏറ്റെടുക്കാനാവില്ളെന്നും പ്രത്യേക ഉദ്യോഗസ്ഥന് ഇതിന് അധികാരമില്ളെന്നും ഹരജിക്കാ൪ വാദിച്ചു.
പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഹാരിസൺസിൻെറ കൈവശമുള്ള 30,000 ഏക്ക൪ ഭൂമി പിടിച്ചെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാ൪ ഹൈകോടതിയെ സമീപിച്ചത്. എട്ട് ജില്ലയിലായി കമ്പനിയുടെ കൈവശമുള്ളതും കമ്പനി കൈമാറിയതുമായ 60,000 ഏക്കറോളം ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ചുമതലപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് ഏറ്റെടുക്കാമെന്ന് മുമ്പ് ഡിവിഷൻബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് എം.ജി. രാജമാണിക്യത്തെ സ൪ക്കാ൪ സ്ഥലമേറ്റെടുക്കാനുള്ള പ്രത്യേക ഉദ്യോഗസ്ഥനായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.