കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വൈകാതെ മടങ്ങിയത്തൊനാകുമെന്ന് ശ്രീലങ്കൻ സ്പിന്ന൪ സചിത്ര സേനാനായകെ. നിയമവിധേയമല്ലാത്ത ബൗളിങ് ആക്ഷ ൻെറ പേരിൽ നിലവിൽ ഐ.സി.സിയുടെ വിലക്ക് നേരിടുകയാണ് താരം. വിലക്ക് വന്ന് മൂന്നു മാസത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ പന്തെറിയാൻ സേനനായകെക്ക് അനുമതി ലഭിച്ചിരുന്നു. മത്സരത്തിൽ തൻെറ ബൗളിങ് ആക്ഷൻ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് അദ്ദേഹം അമ്പയ൪മാരോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് പിന്നീട് പരാതികളൊന്നും ഉയ൪ന്നിരുന്നില്ല. വിദഗ്ധരുടെ സഹായത്തോടെ ബൗളിങ്ങിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സേനാനായകെ കഠിനശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.