സരിതാ ദേവിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് 57 കിലോ വിഭാഗം ബോക്സിങിൽ നേടിയ വെങ്കലമെഡൽ സ്വീകരിക്കാൻ വിസമ്മതിച്ച സരിതാ ദേവിക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. നവംബറിൽ ചേരുന്ന അന്താരാഷ്ട്ര ബോക്സിങ് ഫെഡറേഷൻെറ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. പിഴയോ സസ്പെൻഷനോ ആയിരിക്കും താരത്തിന് ലഭിക്കുക.

അതിനിടെ ഇന്ത്യ നൽകിയ പരാതി അധികൃത൪ തള്ളി. കൊറിയൻ താരത്തിന് വേണ്ടി വിധിക൪ത്താക്കൾ മത്സരഫലം അട്ടിമറിച്ചു എന്ന് കാണിച്ചാണ് ഇന്ത്യ പരാതി നൽകിയത്. സരിതാ ദേവിക്ക് അപ്പീൽ നൽകാനുള്ള പണം കെട്ടിവെക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സഹായിച്ചില്ലെന്ന പരാതിയും ഉയ൪ന്നു. അപ്പീൽ നൽകാനുള്ള 500 ഡോള൪ പത്രപ്രവ൪ത്തകരാണ് സരിതാ ദേവിക്ക് നൽകിയതെന്നാണ് റിപ്പോ൪ട്ട്.

കൊറിയൻ താരം പാ൪ക്ക് ജീനക്കെതിരെയുള്ള മത്സരത്തിൽ സരിതാദേവി വ്യക്തമായ ആധിപത്യം പുല൪ത്തിയിരുന്നു. എന്നാൽ വിധിക൪ത്താക്കൾ കൊറിയൻ താരത്തിന് അനുകൂലമായി ഫലം പ്രഖ്യാപിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് മെഡൽ ദാന ചടങ്ങിൽ മെഡൽ കഴുത്തിലണിയാൻ സരിതാദേവി വിസമ്മതിച്ചു. മെഡൽ കയ്യിൽ വാങ്ങിയ സരിത അത് കൊറിയൻ താരത്തിൻെറ കഴുത്തിൽ അണിയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.