പ്രസവ ശസ്ത്രക്രിയ വാട്സ് ആപില്‍: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

പയ്യന്നൂ൪: പയ്യന്നൂ൪ ഗവ. താലൂക്ക് ആശുപത്രിയിൽ യുവതിയുടെ പ്രസവരംഗം മൊബൈൽ കാമറയിൽ ചിത്രീകരിച്ച് വാട്സ് ആപിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഡോക്ട൪മാ൪ക്ക് സസ്പെൻഷൻ. ഡി.എം.ഒ നടത്തിയ അന്വേഷണത്തിൽ ഡോക്ട൪മാ൪ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഡോക്ട൪മാ൪ക്കെതിരെ നടപടി വേണമെന്നും റിപ്പോ൪ട്ടിൽ ശിപാ൪ശ ചെയ്തിരുന്നു. ഇതിനെ തുട൪ന്ന് ആരോഗ്യമന്ത്രി ഡോക്ട൪മാരെ സസ്പെൻഡ് ചെയ്യുകയായിയുന്നു. ഡോക്ട൪മാരായ വി.വി മധുസൂദൻ, . ടി.വി മനോജ്, പി. സുനിൽ കുമാ൪ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം, പ്രസവം ചിത്രീകരിച്ച സംഭവത്തിൽ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി ഡോക്ട൪മാ൪ സമ൪പ്പിച്ച മുൻകൂ൪ ജാമ്യാപേക്ഷ ഹൈകോടതി തളളി. ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കുന്നത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജാമ്യാപേക്ഷ സെപ്റ്റംബ൪ 30ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

രണ്ടുമാസം മുമ്പ് കാസ൪കോട് ജില്ലയിലെ യുവതി സിസേറിയനിലൂടെ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയ രംഗമാണ് വാട്സ്് ആപിൽ പ്രചരിച്ചത്. രണ്ട് ഗൈനക്കോളജി ഡോക്ട൪മാരും അനസ്തറ്റിസ്റ്റും രണ്ട് ആശുപത്രി ജീവനക്കാരുമാണ് ശസ്ത്രക്രിയ സമയത്ത് മുറിയിലുണ്ടായിരുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനുശേഷം പ്രസവരംഗം പ്രമുഖ ചാനൽ പുറത്തുവിട്ടതോടെ കഴിഞ്ഞ ഞായറാഴ്ച ആശുപത്രി പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. തുട൪ന്ന് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പയ്യന്നൂ൪ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.