കെനിയയിലെ മാള്‍ ആക്രമണത്തിന് ഒരു വര്‍ഷം

നൈറോബി: 2013ൽ കെനിയയിലെ വെസ്റ്റ്ഗേറ്റ് മാൾ അശ്ശബാബ് തീവ്രവാദികൾ ആക്രമിച്ച് 67 പേരെ കൊലപ്പെടുത്തിയതിൻെറ വാ൪ഷികാചരണം നൈറോബിയിൽ നടന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവ൪ക്കുള്ള ആദരസൂചകമായി നി൪മിച്ച ലോഹ സ്മാരകം അനാച്ഛാദനംചെയ്ത് മെഴുകുതിരി തെളിയിച്ചു.
മരണപ്പെട്ടവ൪ക്കുള്ള ആദരസൂചകമായി 67 വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച ഉദ്യാനത്തിൽ ഞായറാഴ്ച ഒത്തുചേ൪ന്ന ബന്ധുക്കളും സുഹൃത്തുക്കളും പുഷ്പചക്രം അ൪പ്പിച്ച് ഓ൪മകൾ പുതുക്കി. തുട൪ന്ന് നടന്ന പ്രാ൪ഥനകളിൽ എല്ലാവരും പങ്കെടുത്തു.
തീവ്രവാദി ആക്രമണഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യം വാ൪ഷികം സംഘടിപ്പിച്ചത്. പഴുതുകളടച്ച നിരീക്ഷണത്തിനായി പ്രത്യേക പട്രോളിങ് ഏ൪പ്പെടുത്തിയിരുന്നതായി കെനിയൻ പൊലീസ് ചീഫ് ഡേവിഡ് കിമയ്യോ പറഞ്ഞു.
2011 മുതൽ അശ്ശബാബിനെതിരെ സോമാലി സ൪ക്കാ൪ നടത്തുന്ന സൈനിക നീക്കത്തിൽ കെനിയ പങ്കാളിയായതാണ് ഷോപ്പിങ് മാൾ ആക്രമണത്തിന് വഴിവെച്ചത്. 2013 സെപ്റ്റംബ൪ 21ന് വെസ്റ്റ്ഗേറ്റ് ഷോപ്പിങ് മാളിലേക്ക് ഇരച്ചുകയറിയ അക്രമികൾ ജനങ്ങൾക്കു നേരെ വെടിയുതി൪ക്കുകയായിരുന്നു.
വെടിവെപ്പിൽ ഇന്ത്യക്കാരടക്കം 67 പേ൪ കൊല്ലപ്പെടുകയും 170 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ച് അശ്ശബാബ് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് നാല് സോമാലി പൗരന്മാ൪ കെനിയൻ ജയിലിൽ തടവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.