പുടിനെതിരെ പടപ്പുറപ്പാടുമായി ഖദറോവ്സ്കി

മോസ്കോ: ക്ഷണിക്കപ്പെട്ടാൽ റഷ്യയുടെ ഭരണ നേതൃത്വം ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് മുൻ വ്യവസായ പ്രമുഖൻ മൈക്കൽ ഖദറോവ്സ്കി. രാഷ്ട്രീയത്തിലേക്കില്ളെന്ന ഉറപ്പിൽ നീണ്ട 10 വ൪ഷത്തെ ജയിൽ വാസത്തിനുശേഷം മാസങ്ങൾക്കുമുമ്പ് മോചനം ലഭിച്ച ഖദറോവ്സ്കി യൂറോപ്യൻ അനുകൂല വിമതരെ സംഘടിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങാൻ പദ്ധതിയിടുന്നതായാണ് സൂചന. കഴിഞ്ഞ ഡിസംബറിലാണ് റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ ഖദറോവ്സ്കിക്ക് മാപ്പുനൽകിയത്. യൂകോസ് ഓയിൽ എന്ന വൻകിട എണ്ണക്കമ്പനിയുടെ ഉടമയായിരുന്ന ഖദറോവ്സ്കി കുടുംബസമേതം സ്വിറ്റ്സ൪ലൻഡിലാണ് കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.