സ്വതന്ത്ര സ്കോട്ട് ലന്‍ഡ്: ഹിതപരിശോധന തുടങ്ങി

ഗ്ളാസ്ഗോ:ബ്രിട്ടണിൽ നിന്നും വേ൪പെട്ട് സ്വതന്ത്ര്യ രാജ്യമാവുന്നതിനുള്ള വിധിയെഴുത്ത് സ്കോട്ട് ലൻഡിൽ തുടങ്ങി. 43 ലക്ഷത്തോളം വോട്ട൪മാ൪ അഭിപ്രായം രേഖപ്പെടുത്തുന്ന ജനഹിത പരിശോധന ഇന്ത്യൻ സമയം രാവിലെ 11.30ന് ആരംഭിച്ചു.


സ്കോട്ട് ലൻഡ് ഇംഗ്ളണ്ടിനൊപ്പം നിലനിൽക്കണമെന്നു പറയുന്നവ൪ നേരിയ വോട്ടുകൾക്ക് ജയം കാണുമെന്നാണ് ഏറ്റവുമൊടുവിലെ ഫലങ്ങൾ നൽകുന്ന സൂചന. സ്വതന്ത്ര സ്കോട്ട് ലൻഡിൻെറ വക്താവായ പ്രഥമ മന്ത്രി അലക്സ് സാൽമണ്ട് തികഞ്ഞ പ്രതീക്ഷയിലാണ്. സ്കോട്ട് ലൻഡ് നഗരങ്ങളായ ഗ്ളാസ്ഗോ, എഡിൻബറ എന്നിവ കേന്ദ്രീകരിച്ച് ഇന്നലെ അവസാന മണിക്കൂറുകളിലും ഇരുവിഭാഗവും പ്രചാരണത്തിലായിരുന്നു. വിഭജനം ഗുണംചെയ്യല്ളെന്നും ബ്രിട്ടൻെറ ഭാഗമാകണമെന്നും വൈറ്റ്ഹൗസ് മുതൽ ലോകരാഷ്ട്രങ്ങളൊക്കെയും സ്കോട്ട്ലൻഡിനെ ഓ൪മപ്പെടുത്തി.

ഹിതപരിശോധനയുടെ ചരിത്ര പശ്ചാത്തലം

ഭാഷാപരമായും സാംസ്കാരികപരമായും മതപരമായും രാഷ്ട്രീയപരമായും ഒട്ടേറെ വൈജാത്യങ്ങൾ നിറഞ്ഞ ബ്രിട്ടനിൽനിന്ന് സ്കോട്ലൻഡ് വേറിട്ടുനിൽക്കണമെന്ന വാദത്തിന് നൂറ്റാണ്ടുകളുടെ പഴക്കംതന്നെയുണ്ട്.സ്കോട്ടിഷ് ജനതയുടെ ആഗ്രഹസഫലീകരണമായാണ് 1999ൽ നടന്ന ഹിതപരിശോധനയിലൂടെ സ്കോട്ലൻഡിന് മാത്രമായി ഒരു പാ൪ലമെൻറ് അതേവ൪ഷംതന്നെ നിലവിൽവന്നത്. എഡിൻബറ കേന്ദ്രമായുള്ള സ്കോട്ടിഷ് പാ൪ലമെൻറിലെയും ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം സ്കോട്ലൻഡ് ഒരു പരമാധികാര രാജ്യമായിത്തീരണമെന്നുതന്നെയാണ്.
1921ൽ അയ൪ലൻഡ് സ്വതന്ത്രമായതോടെ നിലവിൽവന്ന ഇന്നത്തെ യു.കെയുടെ 37 ശതമാനം ഭാഗവും സ്കോട്ലൻഡാണ് എന്നത് ബ്രിട്ടനിലെ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികളെ വല്ലാതെ അലട്ടുന്നുണ്ട്. പ്രത്യേകിച്ചും പ്രധാന കക്ഷികളായ ലേബ൪, ലിബറൽ ഡെമോക്രാറ്റ്, കൺസ൪വേറ്റിവ് എന്നിവരെല്ലാം ഏതാണ്ട് 40 ലക്ഷത്തിലധികം വരുന്ന സ്കോട്ടിഷ് ജനതയുടെ ഹിതപരിശോധനാഫലത്തെ ആശങ്കയോടെതന്നെയാണ് വീക്ഷിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടനിലെ ഒൗദ്യോഗിക മതമായ ആംഗ്ളിക്കൻ ച൪ച്ചിനെ അനുകൂലിക്കുന്നവരല്ല സ്കോട്ടിഷ് ജനതയിൽ ഭൂരിപക്ഷവും. ച൪ച്ച് ഓഫ് സ്കോട്ലൻഡിന് കീഴിലുള്ള പ്രിസ്ബറ്റീരിയൻ മതാനുഷ്ഠാനങ്ങളാണ് ആ പ്രദേശത്തെ ജനതയുടെ മതപരമായ കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്. ബ്രിട്ടീഷ് രാജ്ഞി നേതൃത്വം കൊടുക്കുന്ന ആംഗ്ളിക്കൻ ച൪ച്ചുമായി നിരവധി കാര്യങ്ങളിൽ സ്കോട്ടിഷ് പ്രസ്ബറ്റീരിയന്മാ൪ അഭിപ്രായവ്യത്യാസം വെച്ചുപുല൪ത്തുന്നു.
ജനങ്ങളിൽ ഭൂരിഭാഗവും ഗേലിക് ഭാഷ സംസാരിക്കുന്ന സ്കോട്ലൻഡിൽ, ബ്രിട്ടീഷ് ഇംഗ്ളീഷിനെതിരായുള്ള ഭാഷാദേശീയതയും ആളിക്കത്തുന്നുണ്ട്. പ്രത്യേകിച്ചും സ്കോട്ടിഷ് പാ൪ലമെൻറിലെ ഭൂരിപക്ഷ കക്ഷിയായ സ്കോട്ടിഷ് നാഷനൽ പാ൪ട്ടിയും മറ്റും ഇംഗ്ളണ്ട് വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിൽ മുന്നിലാണ്. ടെലിവിഷൻ ഡിബേറ്റിലും മറ്റും ബ്രിട്ടീഷ് അനുകൂല നിലപാടെടുക്കുന്ന ‘Better Together’ എന്ന മുദ്രാവാക്യമുയ൪ത്തുന്നവരും ബ്രിട്ടനിൽനിന്ന് വിമോചനമാഗ്രഹിക്കുന്ന സ്കോട്ടിഷ് നാഷനൽ പാ൪ട്ടി പോലുള്ളവയും അവകാശവാദങ്ങൾ നിരത്തുന്ന തിരക്കിലാണിപ്പോൾ. ‘ദ ഗാ൪ഡിയൻ’ പോലുള്ള പ്രമുഖ പത്രങ്ങൾ നടത്തിയ അഭിപ്രായ സ൪വേ ഫലങ്ങൾ സൂചിപ്പിക്കുന്നത് 71 ശതമാനം ജനങ്ങളും സ്കോട്ടിഷ് സ്വാതന്ത്ര്യത്തിന് അനുകൂലമാണ് എന്നുതന്നെയാണ്. കേവലം 29 ശതമാനം പേ൪ മാത്രമാണ് ബ്രിട്ടനുമായി യോജിച്ചുപോവണമെന്ന് താൽപര്യപ്പെടുന്നവ൪.
കാലിഡോണിയ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്കോട്ലൻഡിൻെറ ആധുനിക ചരിത്രം 1314ലെ ബാനൊക്ബേൺ യുദ്ധവിജയത്തോടെ ആരംഭിക്കുന്നു. ഒന്നാം സ്കോട്ടിഷ് സ്വാതന്ത്ര്യസമരം എന്ന പേരിൽ കൂടി അറിയപ്പെടുന്ന ബാനൊക്ബേൺ യുദ്ധത്തിൽ ഇംഗ്ളണ്ടിനെ നിലംപരിശാക്കി സ്കോട്ലൻഡ് നേടിയ വിജയം ഇപ്പോഴും ദേശസ്നേഹികളായ സ്കോട്ലൻഡുകാ൪ ഉയ൪ത്തിപ്പിടിക്കാറുണ്ട്. തുട൪ന്ന് 1707 വരെയുള്ള ചരിത്രം ഇരു പ്രദേശങ്ങളുടെയും യുദ്ധങ്ങളുടേതും കൂടിയാണ്. തുട൪ന്ന് സ്കോട്ലൻഡ് പാ൪ലമെൻറിന് പകരമായി ഏകീകൃത യു.കെ പാ൪ലമെൻറിനെ ഇരു പ്രദേശങ്ങളും അംഗീകരിച്ചുവെന്നതും ചരിത്രത്തിൻെറ ഭാഗമായി മാറി.
ഹിതപരിശോധനയുടെ ഫലമായി സ്കോട്ലൻഡ് വിട്ടുപോവേണ്ടിവന്നാൽ സമ്പത്തിൻെറ വീതംവെക്കലാവും അടുത്ത പ്രഹേളിക. പ്രത്യേകിച്ചും കറൻസി, എണ്ണവരുമാനം, ആരോഗ്യമേഖല, സ്കോട്ലൻഡിലുള്ള ആണവായുധ ശേഖരം, ഇവയുടെ മേലുള്ള അധികാരാവകാശം എന്നിവയെക്കുറിച്ച ച൪ച്ചകളും ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്.
സ്റ്റെ൪ലിങ്ങിനും ബ്രിട്ടീഷ് പൗണ്ടിനും പകരമായി പുതിയൊരു സ്കോട്ടിഷ് കറൻസി ഇറക്കണമെന്നുപോലും സ്വാതന്ത്ര്യവാദികൾ പറഞ്ഞുവെച്ചിരിക്കുകയാണ്. ബ്രിട്ടൻെറ ചരിത്രത്തിലെ ആദ്യ ഹിതപരിശോധന നടന്നത് 1975ലാണ്.
യൂറോപ്യൻ യൂനിയനിൽ ചേരണമോ എന്നതിനെച്ചൊല്ലിയുള്ള ഹിതപരിശോധനാഫലം യൂറോപ്യൻ സാമ്പത്തിക വ്യവസ്ഥയെയും മറ്റും അനുകൂലിക്കുന്നതുതന്നെയായിരുന്നു. എന്നാൽ, സ്കോട്ടിഷ് ജനതക്ക് യൂറോപ്യൻ യൂനിയൻ കറൻസിയായ യൂറോയോട് വലിയ മമതയൊന്നുമില്ല.

ഫേസ്ബുക്കിൽ സ്വാതന്ത്ര്യാനുകൂലികൾ  മുന്നിൽ
ലണ്ടൻ: നി൪ണായകമായ ഹിതപരിശോധനയിൽ ഇരുകൂട്ടരും പ്രചാരണവേദിയിൽ സജീവമാണെങ്കിലും സ്കോട്ലൻഡ് സ്വതന്ത്രരാജ്യമാകണമെന്ന് വാദിക്കുന്ന ‘യെസ്’ പക്ഷക്കാ൪ സാമൂഹിക മാധ്യങ്ങളിൽ മുന്നേറി. ഫേസ്ബുക്കിൽ കഴിഞ്ഞ അഞ്ചാഴ്ചയായി സ്വാതന്ത്ര്യാനുകൂലികൾ വിലസുകയാണ്. ഈ വിഷയത്തിൽ ഇതേവരെ 10 ദശലക്ഷം ഇടപെടലുകൾ നടന്നെന്ന് ഫേസ്ബുക് അധികൃത൪ വെളിപ്പെടുത്തി. ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബ൪ എട്ട് വരെയുള്ള കണക്കനുസരിച്ചാണിത്. ഹിതപരിശോധനയുമായി ബന്ധമുള്ള ലൈക്കുകൾ, പ്രതികരണങ്ങൾ, ഷെയറുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണിത്. ഇത് അപഗ്രഥിക്കുമ്പോഴാണ് ‘യെസ്’ പക്ഷക്കാ൪ ഒരുചുവട് മുന്നിലാണെന്ന് വ്യക്തമാകുന്നത്. സ്കോട്ലൻഡുകാ൪ വോട്ടുചെയ്തു എന്ന കാര്യം രേഖപ്പെടുത്താനായി പ്രത്യേക ബട്ടൻ ഇന്ന് ഫേസ്ബുക്കിലുണ്ടാകും. എന്നാൽ, ഹിതപരിശോധനയെ അനുകൂലിച്ചോ എതി൪ത്തോ എന്ന കാര്യം വ്യക്തമാക്കാനുള്ള സംവിധാനം ഒരുക്കില്ല. ട്വിറ്ററിലും ജനഹിതം സജീവ ച൪ച്ചയാണ്. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിൻെറ മുൻ ഫുട്ബാൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം ഐക്യസന്ദേശവുമായി ട്വിറ്ററിലത്തെിയിരുന്നു. എന്നാൽ, ചില ഘട്ടങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലെ ച൪ച്ചകൾ മര്യാദയുടെ സീമകൾ ലംഘിക്കുകയും ചെയ്തു. ‘നോ’ കാമ്പയിനെ ട്വിറ്ററിൽ പിന്തുണച്ച ശേഷം തന്നെ അപമാനിച്ച സംഭവമുണ്ടായെന്ന് സ്കോട്ലൻഡിൻെറ മുൻ റഗ്ബി ക്യാപ്റ്റൻ ഡേവിഡ് സോൾ പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചത്തെ പ്രചാരണങ്ങളെല്ലാം വെറുപ്പും വിരോധവും പ്രചരിപ്പിക്കുന്നവയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വയംഭരണം തേടി കൂടുതൽ മേഖലകൾ
ലണ്ടൻ:സ്വാതന്ത്ര്യം തേടി ഇന്ന് ബൂത്തിലത്തെുന്ന സ്കോട്ട്ലൻഡിൻെറ ചുവടുപിടിച്ച് ബ്രിട്ടൻെറ മറ്റു മേഖലകളും. രാജ്യത്തിൻെറ വടക്കു- തെക്കു ഭാഗങ്ങൾ തമ്മിലെന്നപോലെ നഗരങ്ങൾ തമ്മിലും  അകൽച്ച വ൪ധിച്ചതോടെയാണ് വിവിധ മേഖലകൾ സ്വാതന്ത്ര്യം തേടി സമരമുഖത്തത്തെിയത്. വെസ്റ്റ്മിൻസ്റ്റ൪ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ഭരണം ലണ്ടൻ പട്ടണത്തിൻെറ വികസനത്തിൽ കവിഞ്ഞ് ഒന്നും ചെയ്യുന്നില്ളെന്ന പരാതിയാണ് പുതിയ വിഘടന വാദങ്ങൾക്കു പിന്നിൽ.
ആഗസ്റ്റിൽ ‘യോ൪ക്ഷയ൪ ഫസ്റ്റ്’ കാമ്പയിനുമായി ആദ്യ വെടിപൊട്ടിച്ചത് യോ൪ക്ഷയറിലെ റിച്ചാ൪ഡ് കാ൪ട്ടറാണ്. സ്കോട്ട്ലൻഡിൻെറ അതേ ജനസംഖ്യയും വെയിൽസ് സമ്പദ്വ്യവസ്ഥയുടെ ഇരട്ടിയുമുണ്ടായിട്ടും ഇവ രണ്ടിൻെറയും അധികാരങ്ങൾ ഇല്ളെന്ന് കാ൪ട്ട൪ കുറ്റപ്പെടുത്തുന്നു. സമ്പൂ൪ണ സ്വാതന്ത്ര്യമില്ളെങ്കിലും മിനിമം അധികാര കൈമാറ്റമാണ് പോംവഴിയെന്ന കാ൪ട്ടറുടെ വാദത്തിന് പക്ഷേ, ഭരണകൂടം ചെവികൊടുത്തിട്ടില്ല.
യൂറോപ്പിലെ ഏറ്റവും മോശം ജീവിതസാഹചര്യമുള്ള പട്ടണങ്ങളിലൊന്നായ മാഞ്ചസ്റ്റ൪ പട്ടണത്തിലും പ്രതിഷേധം പുകഞ്ഞുതുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.