ആഗോള സുരക്ഷക്ക് എബോള ഭീഷണി –ഒബാമ

വാഷിങ്ടൺ: പശ്ചിമാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള വ്യാധി ആഗോള സുരക്ഷക്ക് ഭീഷണിയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ. എബോള വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുടെ കൂടുതൽ പങ്കാളിത്തവും അദ്ദേഹം പ്രഖ്യാപിച്ചു. ലോകം അമേരിക്കയിലേക്കാണ് നോക്കുന്നതെങ്കിലും ഇക്കാര്യത്തിൽ ആഗോളതലത്തിലുള്ള സത്വര പ്രതികരണമാണ് വേണ്ടതെന്നും ഒബാമ പറഞ്ഞു. 3000 സൈനികരെ മേഖലയിലേക്ക് അയക്കുന്നതും ആരോഗ്യരക്ഷാ സൗകര്യങ്ങളുടെ നി൪മാണവുമുൾപ്പെടെ സഹായങ്ങളും അമേരിക്കൻ പ്രസിഡൻറ് പ്രഖ്യാപിച്ചു. രോഗികളെ തനിച്ച് താമസിപ്പിച്ച് ചികിത്സിക്കുന്നതിന് ലൈബീരിയയിൽ 100 കിടക്കകളോട് കൂടിയ 17 ചികിത്സാകേന്ദ്രങ്ങൾ തുടങ്ങും. ഒരോ ആഴ്ചയും 500 ആരോഗ്യരക്ഷാ പ്രവ൪ത്തകരെ പരിശീലിപ്പിക്കാനും സഹായം നൽകും. ലൈബീരിയക്ക് 50,000 ആരോഗ്യരക്ഷാ കിറ്റുകൾ അടിയന്തരമായി നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.