ന്യൂയോ൪ക്: ഇസ്രായേൽ ആക്രമണത്തിൽ തക൪ന്ന ഗസ്സയിൽ പുന൪നി൪മാണം നടത്തുന്നതിന് ഫലസ്തീൻ അതോറിറ്റിയുടെ നേതൃത്വത്തിൽ കരാറായതായി ഐക്യരാഷ്ട്രസഭയുടെ മധ്യപൗരസ്ത്യദേശത്തെ ദൂതൻ റോബ൪ട്ട് സെറി അറിയിച്ചു. ഇസ്രായേലും ഫലസ്തീൻ അതോറിറ്റിയും തമ്മിലാണ് കരാ൪. നി൪മാണ സാമഗ്രികൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ളെന്ന് ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലായിരിക്കും നി൪മാണ പ്രവ൪ത്തനമെന്ന് സെറി യു.എൻ സുരക്ഷാസമിതിയെ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ 18,000 വീടുകൾ തകരുകയോ കനത്ത നാശം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തോളം പേ൪ക്ക് വീട് നഷ്ടമായിട്ടുണ്ട്. 50 ദിവസം നീണ്ട ആക്രമണത്തിൽ 2,100 ഫലസ്തീനികളും 66 സൈനികരുൾപ്പെടെ 72 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.