തമിഴ് സിനിമാ ഗാനങ്ങളുടെ നട്ടെല്ലാണ് വൈരമുത്തുവിൻെറ ഗാനങ്ങൾ. ഇളയരാജ യുഗത്തിൽ തുടങ്ങി റഹ്മാൻ കാലഘട്ടത്തിലും തുട൪ന്നും തിളക്കമുറ്റ വൈരക്കല്ലുകളാണ് വൈരമുത്തുവിന്‍്റെ ഗാനങ്ങൾ. അദ്ദേഹത്തിൻെറ ഒരു മകൻ മദൻ ക൪ക്കി നേരത്തെ ‘യന്തിരനിലൂടെ ഗാനരചയിതാവായിട്ടുണ്ട്.
സോഫറ്റ് വെയ൪ എഞ്ചിനീയറായ ക൪ക്കി തുട൪ന്നും നിരവധി സിനിമകളിൽ പാട്ടെഴുതിയതോടെ ജനപ്രിയനായി. ക൪ക്കിയുടെ പല ഗാനങ്ങളും ഹിറ്റാണ്. ഇപ്പോഴിതാ വൈരമുത്തുവിൻെറ മറ്റൊരു മകൻ കബിലനും പാട്ടെഴുതുന്നു. അച്ഛനും രണ്ട് മക്കളും ചേ൪ന്ന് ഒരു സിനിമക്ക് വേണ്ടി പാട്ടെഴുതുന്ന അപൂ൪വത.
വിഷ്ണു വിശാലിൻെറ ഏറ്റവും പുതിയ ചിത്രം ‘ജീവ’ക്ക് വേണ്ടിയാണ് ഇവ൪ മൂന്നുപേരും പാട്ടെഴുത്തിൽ ഒന്നിക്കുന്നത്. ഡി. ഇമ്മൻെറതാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.