ഐ.എസ് വിരുദ്ധ സഖ്യം: കെറി ഈജിപ്തില്‍

കൈറോ: ഐ.എസിനെതിരായ യു.എസ് സഖ്യത്തിലേക്ക് കൂടുതൽ അംഗങ്ങളെ കണ്ടത്തൊൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഈജിപ്ത് തലസ്ഥാനമായ കൈറോയിലത്തെി. ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി, അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ അൽഅറബി എന്നിവരുമായി അദ്ദേഹം സംഭാഷണം നടത്തി. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നടന്ന ച൪ച്ചകളിൽ ആതിഥേയരും ഖത്തറും ഉൾപെടെ 10 ഓളം അറബ് രാജ്യങ്ങൾ യു.എസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടൻ, ജ൪മനി, റഷ്യ, തു൪ക്കി ഉൾപെടെ രാജ്യങ്ങൾ സഖ്യത്തിൽ പങ്കെടുക്കില്ളെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കക്കൊപ്പം യുദ്ധത്തിൽ പങ്കെടുക്കേണ്ടെന്നാണ് ചൈനയുടെയും തീരുമാനം.
അറബ്, യൂറോപ്യൻ രാജ്യങ്ങളും യു.എസും ഉൾപെടുന്ന സഖ്യമായിരിക്കും യുദ്ധം നയിക്കുകയെന്ന് കെറി തു൪ക്കി തലസ്ഥാനമായ അങ്കാറയിൽ പറഞ്ഞു. ബശ്ശാ൪ അൽഅസദ് സ൪ക്കാറിനെ പിന്തുണക്കുന്ന ഇറാനെ സഖ്യത്തിൽ ചേ൪ക്കുകയില്ളെന്നും തിങ്കളാഴ്ച പാരിസിൽ ചേരുന്ന സഖ്യ ച൪ച്ചയിൽ അവരുണ്ടാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അനുകൂല സമീപനം സ്വീകരിച്ച എല്ലാ രാജ്യങ്ങളും സമ്മേളിച്ച് യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് തീരുമാനം.
സഖ്യത്തിൽനിന്ന് പിന്മാറിയ തു൪ക്കിയെ പിന്തിരിപ്പിക്കാൻ സൗദിയിൽനിന്ന് നേരെ അങ്കാറയിലേക്കു പറന്ന കെറി മണിക്കൂറുകളോളം പ്രസിഡൻറ് റജബ് തയ്യിബ് ഉ൪ദുഗാനുമായി സംഭാഷണം നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാക്കാനായിട്ടില്ല. ഐ.എസ് ബന്ദികളാക്കിയ 49 തു൪ക്കികളുടെ മോചനമില്ലാതെ സൈനിക നീക്കത്തിനില്ളെന്നാണ് തു൪ക്കിയുടെ നിലപാട്.
മുമ്പ് അൽഖാഇദയോടെന്ന പോലെ ഐ.എസിനെതിരെയും അമേരിക്ക യുദ്ധത്തിലാണെന്ന് ഇന്നലെ വൈറ്റ് ഹൗസും പെൻറഗണും പ്രഖ്യാപിച്ചു. ആദ്യമായാണ് ഐ.എസിനെതിരെ അമേരിക്ക പരസ്യമായി യുദ്ധത്തിലാണെന്ന് സ്ഥിരീകരിക്കുന്നത്. യുദ്ധപ്രഖ്യാപനത്തിൻെറ തുട൪ നടപടിയെന്നോണം മുൻ അമേരിക്കൻ സൈനിക ജനറൽ ജോൺ അലെന് ഐ.എസ് ദൗത്യത്തിൻെറ ചുമതല നൽകിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ നാറ്റോ ദൗത്യത്തിലും പടിഞ്ഞാറൻ ഇറാഖിലെ യു.എസ് യുദ്ധത്തിലും കമാൻഡറായി അലെൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂൺ ഒമ്പതിന് ഇറാഖിലെ മൂസിൽ പിടിച്ചെടുത്ത് മുന്നേറ്റം തുടങ്ങിയ ഐ.എസ് ഇതുവരെയായി ഇറാഖിൻെറയും സിറിയയുടെയും വലിയ ഭാഗങ്ങൾ പിടിച്ചിട്ടുണ്ട്. ഇറാഖിൽ ഐ.എസിനെ തുരത്താൻ ഇതുവരെയായി അമേരിക്ക 150 ഓളം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.