മോദിയുടെ പ്രസംഗം: സംപ്രേഷണം നിര്‍ബന്ധമില്ല –മന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യാപകദിനത്തിൽ വിദ്യാ൪ഥികളുമായി സംവദിക്കുന്നത് സ്കൂളുകളിൽ സംപ്രേഷണം ചെയ്യുന്ന കാര്യത്തിൽ സ്കൂളുകൾക്ക് അവരുടെ പൊതുവികാരം അനുസരിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. സംപ്രേഷണം നി൪ബന്ധമല്ളെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതത് സ്ഥലത്തെ സ്കൂളുകൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. സ്കൂളുകളിൽ ആരാണ് തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തിന് സ്കൂളുകളിലെ ചുമതലപ്പെട്ടവ൪ ആരാണോ അവ൪ക്ക് തീരുമാനിക്കാമെന്ന് മന്ത്രി പറഞ്ഞു.
അധ്യാപകദിനത്തിൽ വിദ്യാ൪ഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്നത് നി൪ബന്ധമായും സംപ്രേഷണം ചെയ്യണമെന്ന നി൪ദേശം വിവാദമായിരുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ട൪ കേന്ദ്രമാനവശേഷി സെക്രട്ടറിയുടെ കത്ത് പ്രകാരം വിശദമായ സ൪ക്കുല൪ ഇറക്കിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസമന്ത്രിയുമായും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതലയുള്ള ഡോ. ബീന,  ഡയറക്ട൪ കെ. ഗോപാലകൃഷ്ണഭട്ട് തുടങ്ങിയവരുമായും മുഖ്യമന്ത്രി  ച൪ച്ച നടത്തി. സംവാദം സംപ്രേഷണം ചെയ്യുന്നത് വിദ്യാ൪ഥികൾ നി൪ബന്ധമായും കേൾക്കണമെന്ന നി൪ദേശം ഡിപി.ഐയുടെ ഭാഗത്തുനിന്നുണ്ടായതാണെന്ന് വിമ൪ശനമുയ൪ന്നു. വിവാദമായതിനത്തെുട൪ന്ന് സംപ്രേഷണം നി൪ബന്ധമല്ളെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.