പാകിസ്താനില്‍ പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിനകത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സ൪ക്കാ൪ വിരുദ്ധ പ്രക്ഷോഭങ്ങൾ കൂടുതൽ കരുത്താ൪ജിക്കുന്നു. ഗേറ്റ് തക൪ത്ത് സെക്രട്ടറിയേറ്റിനുള്ളിൽ കടന്ന പ്രക്ഷോഭക൪ സൈനിക൪ക്കുനേരെ കല്ളെറിഞ്ഞു. പൊലീസ് പ്രതിഷേധക്കാ൪ക്ക് നേരെ കണ്ണീ൪ വാതകം പ്രയോഗിച്ചു. 24 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി രാജിവച്ചൊഴിയണമെന്ന ആവശ്യം സ൪ക്കാ൪ തള്ളിയതാണ് സൈന്യവും പ്രക്ഷോഭകരും തമ്മിൽ പാ൪ലമെൻറ് മന്ദിരത്തിനു സമീപം സംഘ൪ഷം രൂക്ഷമാവാൻ കാരണം.

പ്രക്ഷോഭങ്ങൾ കൂടുതൽ കരുത്താ൪ജിച്ചതോടെ പാകിസ്താനിൽ സ്ഥിതി സ്ഫോടനാത്മകമായി. മുമ്പ് മൂന്നു തവണ സംഭവിച്ചതുപോലെ പാകിസ്താൻ വീണ്ടും സൈനിക ഭരണത്തിന് കീഴിലാകുമെന്ന സൂചന ശക്തമാണ്. ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയവ൪ക്കുനേരെ നടന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം എട്ടായി. 450 പേ൪ക്ക് പരിക്കേറ്റു. സംഘ൪ഷം മൂ൪ച്ഛിക്കുന്ന പശ്ചാത്തലത്തിൽ പാക് സൈനിക മേധാവി കമാൻഡ൪മാരുടെ യോഗം വിളിച്ചുചേ൪ത്തു. റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷം സൈന്യം റദ്ദാക്കി. സ്ഥിതിഗതികൾ ച൪ച്ചചെയ്യൻ ചൊവ്വാഴ്ച പാ൪ലമെൻറിൻെറ സംയുക്ത സമ്മേളനം നവാസ് ശരീഫ് വിളിച്ചുചേ൪ത്തയായും റിപ്പോ൪ട്ടുണ്ട്. പ്രതിപക്ഷവുമായി ച൪ച്ചകൾക്ക് ഒരുക്കമാണെന്ന് സ൪ക്കാ൪ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.