ബംഗളൂരു: ഇന്ത്യ-പാകിസ്താൻ അണ്ട൪ 23 സൗഹൃദ ഫുട്ബാൾ രണ്ടാം മത്സരം ബുധനാഴ്ച. വൈകീട്ട് 3.30ന് ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിലാണ് മത്സരം. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യ ഒരു ഗോളിന് വിജയിച്ചിരുന്നു. ബുധനാഴ്ചയും വിജയം ആവ൪ത്തിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
അതേസമയം, ഞായറാഴ്ച മികച്ച പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ടീമും പ്രതീക്ഷയിലാണ്. ഞായറാഴ്ച ഒരു ഗോളിന് തോൽവി പിണഞ്ഞെങ്കിലും കളിയിൽ മേധാവിത്വം പുല൪ത്താൻ ടീമിനായിരുന്നു. ഫിനിഷിങ്ങിലെ പിഴവാണ് പാക് ടീമിനെ ഗോളിൽനിന്നകറ്റിയത്. സീനിയ൪ താരം റോബിൻ സിങ്ങിൻെറ അഭാവം ബുധനാഴ്ച ഇന്ത്യൻ ടീമിന് വിനയാകും.
ഞായറാഴ്ച ചുവപ്പ് കാ൪ഡ് കിട്ടിയതോടെ കളിയവസാനിക്കും മുമ്പ് കളംവിട്ട റോബിൻ സിങ്ങിന് ബുധനാഴ്ചയും പുറത്തിരിക്കേണ്ടിവരും. റേബിൻ സിങ്ങിൻെറ അഭാവത്തിൽ സുനിൽ ഛേത്രി, ഫ്രാൻസിസ്കോ ഫെ൪ണാണ്ടസ് എന്നിവ൪ക്ക് ഉത്തരവാദിത്തം കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.