മുംബൈ: പ്രഥമ ഇന്ത്യൻ സൂപ്പ൪ ലീഗ് ഫുട്ബാളിൻെറ സമ്പൂ൪ണ ഷെഡ്യൂൾ ഈ മാസം അവസാനത്തോടെ തയാറാകുമെന്ന് റിപ്പോ൪ട്ട്. ടൂ൪ണമെൻറിൽ പങ്കെടുക്കുന്ന വിദേശതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം പൂ൪ത്തിയാകുന്നതോടെയായിരിക്കും മത്സരക്രമീകരണം പൂ൪ത്തിയാകുന്നതെന്ന് ഐ.എസ്.എൽ വൃത്തങ്ങൾ അറിയിച്ചു. എട്ടു ടീമുകളുള്ള ടൂ൪ണമെൻറ് ഒക്ടോബ൪ 12 മുതൽ ഡിസംബ൪ 20 വരെയായിരിക്കും നടക്കുകയെന്നാണ് സൂചന.
49 താരങ്ങളായിരിക്കും വിദേശതാരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. സ്പെയിനിൽനിന്ന് ഒമ്പത്, ഫ്രാൻസിൽ നിന്ന് എട്ട്, ബ്രസീലിൽനിന്ന് അഞ്ച്, പോ൪ചുഗലിൽനിന്ന് അഞ്ച്, കൊളംബിയയിൽനിന്ന് നാല്, ദക്ഷിണകൊറിയയിൽനിന്ന് രണ്ട് എന്നിങ്ങനെയായിരിക്കും പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരുടെ പ്രാതിനിധ്യം. കൂടാതെ അ൪ജൻറീന, കാനഡ, സെ൪ബിയ, സെനഗൽ, ഇംഗ്ളണ്ട്, ഗ്രീസ്, കാമറൂൺ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബു൪കിന ഫാസോ എന്നിവിടങ്ങളിൽനിന്ന് ഓരോ കളിക്കാ൪ വീതവും എത്തും. ഇതിനകം ഏഴു താരങ്ങളെ ഐ.എസ്.എൽ ഫ്രാഞ്ചൈസികൾ നേരിട്ട് തെരഞ്ഞെടുത്തുകഴിഞ്ഞു. കഴിഞ്ഞ മാസം നടന്ന ആഭ്യന്തര കളിക്കാരുടെ ലേലത്തിൽ 84 കളിക്കാരെ വിവിധ ഫ്രാഞ്ചൈസികൾ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.