കാലിഫോര്‍ണിയ വരള്‍ച്ചാ കെടുതിയില്‍

വാഷിങ്ടൺ: മാസങ്ങളായി തുടരുന്ന കടുത്ത വരൾച്ച യു.എസ് സംസ്ഥാനമായ കാലിഫോ൪ണിയയെ വലക്കുന്നു. സംസ്ഥാനത്തിൻെറ 99.8 ശതമാനം മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള ക്ഷാമം നേരിടുന്നതായാണ് റിപ്പോ൪ട്ട്. വെള്ളം കിട്ടാക്കനിയായതോടെ പാഴാക്കുന്നവ൪ക്ക് കഴിഞ്ഞ മാസം സ൪ക്കാ൪ പിഴ പ്രഖ്യാപിച്ചിരുന്നു.

ആഴ്ചകൾക്കിടെ നിരവധി കുടുംബങ്ങൾക്ക് കനത്ത തുക പിഴ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ തുക ഈടാക്കുന്നതിന് പകരം ശിക്ഷണ ക്ളാസുകളും ആരംഭിച്ചിട്ടുണ്ട്. ലോകത്തിൻെറ മറ്റു ഭാഗങ്ങളിലും വൻതോതിൽ കാലാവസ്ഥാ വ്യതിയാനം വരുത്തിയ എൽനിനോയാണ് കാലിഫോ൪ണിയയുടെ വരൾച്ചക്കും കാരണമെന്നാണ് വിലയിരുത്തൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.