ദോഹ: ഖത്തറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് കക്കട്ടിലിനടുത്ത് ചീക്കോന്ന് തൈക്കണ്ടി മീത്തൽ മുഹമ്മദലി (27) ആണ് മരിച്ചത്. ഒന്നര വ൪ഷമായി ദോഹയിലുള്ള അദ്ദേഹം ഫാമിലി കമ്പ്യൂട്ട൪ സെൻററിൽ ജോലി ചെയ്യുകയായിരുന്നു. ദോഹ മന്നായി റൗണ്ട് അബൗട്ടിനടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. താമസ സ്ഥലത്ത് നിന്ന് ജുമുഅ: നമസ്കാരത്തിന് പള്ളിയിൽ പോകാൻ റോഡ് മുറിച്ചു കടക്കുമ്പോൾ റേഞ്ച് റോവ൪ വാഹനമിടിക്കുകയായിരുന്നു. പിതാവ്: മൊയ്തു. മാതാവ്: സറീന. ഭാര്യ: ജ്യോൽസന (കായക്കൊടി). സഹോദരി: (തസ്ലീമ). മൃതദേഹം നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.