ഡെറാഡൂൺ: മലനിരകൾ ഉൾപ്പെടുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുട൪ന്ന് 19 മരണം. പുരി ജില്ലയിലെ യംകേശ്വറിൽ 14 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിലും വീട് തക൪ന്നുമാണ് അപകടം. ഡെറാഡൂണിൽ രണ്ടുപേരും പിത്തോറാഗാഹിൽ ഒരാളുമാണ് മരണപ്പെട്ടത്.
ഗംഗ അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലയെക്കാൾ ഉയ൪ന്നതാണ് മണ്ണിടിച്ചിലിനും മറ്റ് അപകടങ്ങൾക്കും കാരണം. ഇതേതുട൪ന്ന് ചാ൪ധാം തീ൪ഥാടനം താൽകാലികമായി നി൪ത്തിവെച്ചു. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നദികളുടെ സമീപത്തെ ഗ്രാമങ്ങളിൽ ഉത്തരാഖണ്ഡ് സ൪ക്കാ൪ അതീവ ജാഗ്രതാ നി൪ദേശം പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.