ദേശീയ സബ് ജൂനിയര്‍ ചെസ്: അരവിന്ദും വൈശാലിയും കിരീടം ഉറപ്പിച്ചു

തൃശൂ൪: ദേശീയ സബ് ജൂനിയ൪ ചെസ് ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിൻെറ അരവിന്ദ് ചിദംബരവും വൈശാലിയും ജേതാക്കളായേക്കും. തിങ്കളാഴ്ച പത്ത് റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ 8.5 പോയൻറുമായി തമിഴ്നാടിൻെറ അരവിന്ദ് ചിദംബരവും പെൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പതുപോയൻറുമായ് തമിഴ്നാടിൻെറ തന്നെ ആ൪. വൈശാലിയുമാണ് ഒന്നാം സ്ഥാനത്ത്. ചാമ്പ്യഷിപ്പിൽ അരവിന്ദ് ചിദംബരം ആദ്യ തോൽവിയറിഞ്ഞതും പത്താം റൗണ്ടിലാണ്. ഗോവയുടെ റിറ്റ്വിസ് പ്രതാപാണ് അരവിന്ദിനെ പരാജയപ്പെടുത്തിയത്. എട്ട് പോയൻറുമായി റിറ്റ്വിസും തമിഴ്നാടിൻെറ സമദ് ജയന്തുമാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. ഏഴ് പോയൻറുമായി കേരളത്തിൻെറ എ. അഭിഷേക് പിറകിലുണ്ട്.
പെൺകുട്ടികളിൽ എട്ട് പോയൻറുമായി ബംഗാളിൻെറ ചാന്ദ്രേയ ഹാജ്രയാണ് രണ്ടാം സ്ഥാനത്ത്. 11ാം റൗണ്ടിന് ചൊവ്വാഴ്ച തിരശ്ശീല വീഴുന്നതോടെ ജേതാക്കളെ പ്രഖ്യാപിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.