നോമ്പുകാരന്‍െറ വായില്‍ ചപ്പാത്തി തിരുകിയത് ഖേദകരം –സര്‍ക്കാര്‍

ന്യൂഡൽഹി: നോമ്പുകാരനായ മഹാരാഷ്ട്ര സദൻ കാറ്ററിങ് മാനേജരുടെ വായിൽ ചപ്പാത്തി തിരുകിയ സംഭവം നി൪ഭാഗ്യകരവും ഖേദകരവുമാണെന്ന് കേന്ദ്രസ൪ക്കാ൪ പാ൪ലമെൻറിൽ പ്രസ്താവിച്ചു. അക്രമത്തിനിരയായ കാറ്ററിങ് മാനേജ൪ അ൪ഷദ് സുബൈ൪ പൊലീസിൽ പരാതി നൽകിയിട്ടില്ളെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കുറ്റം ചെയ്ത എം.പിമാ൪ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ മൗനം പാലിച്ചു. ഭരണഘടന പൗരന്മാ൪ക്ക് ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ കേന്ദ്രസ൪ക്കാ൪ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി തുട൪ന്നു. രാജ്യത്ത് മതസൗഹാ൪ദം കാത്തുസൂക്ഷിക്കുന്നതിനുള്ള ശ്രമം പാ൪ലമെൻറ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മന്ത്രി അഭ്യ൪ഥിച്ചു. അംഗങ്ങൾ ഒട്ടും സഭയിലുണ്ടാകാത്ത വെള്ളിയാഴ്ച ഉച്ചക്കുശേഷമുള്ള സമയമാണ് കേന്ദ്രസ൪ക്കാ൪ പ്രസ്താവനക്കായി തെരഞ്ഞെടുത്തത്.
അതിനിടെ, നോമ്പുകാരൻെറ വായിൽ ചപ്പാത്തി തിരുകിയ ശിവസേനാ എം.പി രാജൻ വിച്ചാറെക്കെതിരെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. ഇംറാൻ അലി ഡൽഹി തിലക് മാ൪ഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  മതവികാരം വ്രണപ്പെടുത്തിയ ശിവസേനാ എം.പിമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗരീബ് നവാസ് ഫൗണ്ടേഷൻ മേധാവി മൗലാന അൻസാ൪ റാസ ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.